തമിഴ് സിനിമാ രംഗത്ത് പകരക്കാരനില്ലാത്ത നടനായ ചിയാന്‍ വിക്രത്തിന്‍റെ ഏറ്റവും പുതിയ സിനിമ ചിയാന്‍ 60യുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. സിനിമാപ്രേമികള്‍ക്ക് വിസ്മരിക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച വിക്രത്തിന്‍റെ മകന്‍ ധ്രുവ് വിക്രവും ഈ സിനിമയില്‍ വിക്രത്തോട് ഒപ്പം വെള്ളിത്തിരയില്‍ എത്തും. ആദ്യമായാണ് അച്ഛനും മകനും ഒരുമിച്ച് ഒരു സിനിമയുടെ ഭാഗമാകാന്‍ പോകുന്നത്.
ചിയാന്‍ 60 ചിത്രീകരണം ആരംഭിക്കുന്നു, സിനിമക്കായി സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണന്‍ - Chiyaan 60 shooting start today news
കാര്‍ത്തിക് സുബ്ബരാജാണ് ചിയാന്‍ 60 സംവിധാനം ചെയ്യുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന സിനിമ കോബ്രയാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു വിക്രം സിനിമ

ആദിത്യ വര്‍മ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ധ്രുവ് അച്ഛന്‍റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിയാന്‍ 60 സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിയാന്‍ 60 ഉടന്‍ ഉണ്ടാകുമെന്ന് നാളുകള്‍ക്ക് മുമ്പ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് കര്‍ണന്‍ അടക്കം നിരവധി തമിഴ് സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സന്തോഷ് നാരായണനാണ്.
അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു വിക്രം സിനിമ. ചിയാന്‍ 60 ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചോ, അഭിനേതാക്കളെ കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ലഭ്യമല്ല. മാരി സെൽവരാജിനും പാ രഞ്ജിത്തിനുമൊപ്പം മറ്റൊരു സിനിമയും ധ്രുവ് വിക്രത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.