ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് എതിരെ ചർച്ചകൾ അരങ്ങേറുമ്പോൾ ഹിന്ദി സിനിമകളിലേക്ക് എത്തപ്പെട്ട തെന്നിന്ത്യൻ താരങ്ങളുടെ അവസ്ഥയെ കുറിച്ച് വിശദീകരിക്കുകയാണ് സംവിധായകൻ വിജിത് നമ്പ്യാർ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുല്‍ഖര്‍ സൽമാൻ, യേശുദാസ്, കെ.എസ് ചിത്ര, രജനികാന്ത്, കമൽ ഹാസന്‍ തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രമുഖ കലാകാരന്മാരെ ബോളിവുഡ് ഒഴിവാക്കുകയായിരുന്നു എന്ന് അദ്ദേഹം വിശദമാക്കി.
ദക്ഷിണേന്ത്യൻ അഭിനേതാക്കളെയും ബോളിവുഡ് ഒഴിവാക്കിയെന്ന് സംവിധായകൻ വിജിത് നമ്പ്യാർ - sushant singh rajput death
മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുല്‍ഖര്‍ സൽമാൻ, യേശുദാസ്, കെ.എസ് ചിത്ര, രജനികാന്ത്, കമൽ ഹാസന്‍ തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രമുഖ കലാകാരന്മാരെ ബോളിവുഡ് ഒഴിവാക്കിയെന്ന് സംവിധായകൻ വിജിത് നമ്പ്യാർ വിശദീകരിച്ചു
"ബോളിവുഡിൽ വർഷങ്ങളായി നടന്നു വരുന്ന സമ്പ്രദായം. അവരുടെ വിഭാഗക്കാരെ മാത്രമാണ് അവർ പ്രോത്സാഹിപ്പിക്കുന്നത്. സംഗീതരംഗത്തിൽ മുഹമ്മദ് റാഫിയെ പോലുള്ളവർ പ്രശസ്‌തരായി നിന്നിരുന്ന കാലഘട്ടത്തിൽ ദാസേട്ടൻ ബോളിവുഡിൽ എത്തുകയും അവർക്ക് സാധിക്കാത്ത പാട്ടുകൾ ആലപിക്കുകയും ചെയ്‌തു. എന്നിട്ടും യേശുദാസിനെയും ചിത്രചേച്ചിയെയും എസ്. ജാനകിയെയും ഒക്കെ അവർ പുകച്ചു പുറത്തു ചാടിച്ചു. അതുപോലെ, മമ്മൂട്ടി, ലാലേട്ടന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ എന്നിവരെയും തമിഴിൽ നിന്നും രജനികാന്ത്, കമലഹാസന്‍ താരങ്ങളെയും അവർ തഴഞ്ഞു. തെലുങ്കു താരങ്ങളായ ചിരഞ്ജീവി, വെങ്കിടേഷ്, രാം ചരൺ എന്നിവരുടെയും സ്ഥിതി വ്യത്യാസമായിരുന്നില്ല." അതിനാൽ, തന്നെ സ്വജനപക്ഷപാതമുള്ള ബോളിവുഡിലേക്ക് നമ്മുടെ താരങ്ങൾ എത്താത്തതാണ് നല്ലതെന്നും അവിടെ മാറ്റാൻ കഴിയാത്ത രീതിയിൽ മേൽക്കോയ്‌മ വളർന്നിട്ടുണ്ടെന്നും വിജിത് നമ്പ്യാർ ഫേസ്‌ബുക്ക് വീഡിയോയിൽ വിശദീകരിച്ചു. തനിക്ക് പ്രിയപ്പെട്ട താരമായിരുന്നു സുശാന്ത് സിംഗ് രജ്‌പുത്തെന്നും അദ്ദേഹത്തിന്‍റെ മരണം വളരെ വേദനിപ്പിച്ചെന്നും സംവിധായകൻ പറഞ്ഞു.