മാസ്റ്ററിന് ശേഷം ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദളപതി 65 ആയി ബന്ധപ്പെട്ട പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. സിനിമയുടെ ചിത്രീകരണം ജോര്‍ജിയയില്‍ ആരംഭിച്ചുവെന്നതാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിശേഷം. ലൊക്കേഷന്‍ ചിത്രം സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സംവിധായകനൊപ്പം ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്ന വിജയ്‌യാണ് ചിത്രത്തിലുള്ളത്.
'ദളപതി 65' ജോര്‍ജിയയില്‍ പുരോഗമിക്കുന്നു, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ് - Vijay Thalapathy 65 related news
ലൊക്കേഷന്‍ ചിത്രം സണ്‍ പിക്‌ചേഴ്‌സ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ്‍യും 'ദളപതി 65' സംഘവും ജോര്‍ജിയയിലേക്ക് തിരിച്ചത്
ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയ്‍യും 'ദളപതി 65' സംഘവും ജോര്‍ജിയയിലേക്ക് തിരിച്ചത്. സംഘം ഒരു മാസത്തോളം ജോര്‍ജിയയില്‍ ഉണ്ടാകും. പൂജ ഹെഗ്‌ഡെ നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് നയന്‍താര ചിത്രം കൊലമാവ് കോകില, ഡോക്ടര്‍ എന്നീ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാറാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ആക്ഷന്‍ എന്‍റര്‍ടെയ്‌നറായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡിന് ശേഷം തിയേറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയത് വിജയ്‌യുടെ മാസ്റ്ററായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ പ്രദര്‍ശനം പ്രതിസന്ധിയിലായിരുന്ന സിനിമാ മേഖലയ്‌ക്ക് സാമ്പത്തികമായി വലിയ ഉണര്‍വ് നല്‍കിയിരുന്നു.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് രേഖപ്പെടുത്താനായി വിജയ് സൈക്കിളില്‍ എത്തിയത് ദക്ഷിണേന്ത്യയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളോടുള്ള താരത്തിന്‍റെ പ്രതികരണമായിരുന്നു ആ സൈക്കിള്‍ യാത്രയെന്നാണ് അന്ന് ആരാധകരും വാര്‍ത്താ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും വിലയിരുത്തിയത്.