വിജയ് സേതുപതി, ശ്രുതി ഹാസൻ ജോഡിയിലൊരുങ്ങുന്ന തമിഴ് ചിത്രം ലാബത്തിന്‍റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കി. ചിത്രം തിയേറ്റർ റിലീസായാണ് ആദ്യം പ്രദർശിപ്പിക്കുന്നതെങ്കിലും ഡിജിറ്റൽ റിലീസ് നെറ്റ്ഫ്ലിക്‌സിലായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മാസ്റ്റർ മാത്രമല്ല, വിജയ് സേതുപതിയുടെ ലാബവും നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കി - sruthi hassan vijay sethupathi news
ലാബത്തിന്‍റെ പോസ്റ്റ്- പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചിത്രം തിയേറ്ററുകളിലാണ് ആദ്യം പ്രദർശനത്തിന് എത്തുന്നത്
സാമൂഹിക- രാഷ്‌ട്രീയ പ്രമേയത്തിൽ തയ്യാറാക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്.പി ജനനാഥനാണ്. പാക്കിരി എന്ന കഥാപാത്രത്തിലൂടെ കര്‍ഷകരുടെ നീതിക്ക് വേണ്ടി പോരാടുന്ന നേതാവായാണ് മക്കൾ സെൽവൻ ചിത്രത്തിൽ എത്തുന്നത്. ഇതുവരെയുള്ള സേതുപതി ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായ ഗെറ്റപ്പാണ് ലാബത്തിൽ താരത്തിന്‍റേത്. ജഗപതി ബാബുവാണ് പ്രതിനായക വേഷം ചെയ്യുന്നത്.
വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ലാബത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഡി.ഇമ്മനാണ്. നേരത്തെ ദളപതി വിജയ്- വിജയ് സേതുപതി ചിത്രം മാസ്റ്ററിന്‍റെ സ്ട്രീമിങ് അവകാശവും നെറ്റ്ഫ്ലിക്സ് വൻ തുകക്ക് സ്വന്തമാക്കിയിരുന്നു.