വിജയ് സേതുപതിയുടെ 'ലാഭം' ട്രെയിലര്‍ പുറത്തിറങ്ങി - Laabam - Official Trailer
എസ്.പി ജനനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. വിജയ് സേതുപതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന്‍റെ പേര് പാക്കിരി എന്നാണ്
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് സേതുപതി ചിത്രം ലാഭത്തിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. താരം ഇരട്ടവേഷത്തിലെത്തുന്ന ചിത്രം കര്‍ഷകരുടെ നീതിക്ക് വേണ്ടി പോരാടുന്ന യുവാവിന്‍റെ കഥയാണ് പറയുന്നത്. എസ്.പി ജനനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായിക. വിജയ് സേതുപതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന്‍റെ പേര് പാക്കിരി എന്നാണ്. വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ജഗപതി ബാബുവാണ്. ആദ്യമായാണ് ശ്രുതി ഹാസന്‍ വിജയ് സേതുപതിയുടെ ജോഡിയായി എത്തുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഡി.ഇമ്മനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.