സെപ്റ്റംബറില്‍ പുതുപുത്തൻ റിലീസുകളുമായി മക്കൾ സെൽവൻ വിജയ് സേതുപതി. താരത്തിന്‍റെ 'ലാബം' തിയേറ്റർ റിലീസിനൊരുങ്ങുമ്പോൾ, തപ്‌സി പന്നുവിനൊപ്പമുള്ള അനബൽ സേതുപതി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തും.
More Read: അനബല്ലയും പ്രേതങ്ങളും ; തപ്‌സി പന്നു- വിജയ് സേതുപതി ചിത്രത്തിന്‍റെ ട്രെയ്‌ലര്‍
ഇതിനുപുറമെ സെപ്‌റ്റംബര്‍ 10ന് വിജയ് സേതുപതിയുടെ മറ്റൊരു ചിത്രം കൂടി പുറത്തിറങ്ങുന്നുണ്ട്. ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമ ചിത്രം 'തുഗ്ലക്ക് ദര്‍ബാർ' ടെലിവിഷൻ റിലീസായാണ് പ്രദർശനത്തിനെത്തുന്നത്.
സെപ്‌റ്റംബര്‍ 10ന് വൈകിട്ട് 6.30ന് സൺ ടിവിയിലൂടെയും അന്ന് രാത്രി നെറ്റ്ഫ്ലിക്‌സിലൂടെയുമാണ് തുഗ്ലക്ക് ദര്‍ബാറിന്‍റെ റിലീസ്.
വിജയ് സേതുപതിയുടെ നായിക റാഷി ഖന്ന, നിർണായക വേഷത്തിൽ മഞ്‍ജിമ മോഹൻ
വിജയ് സേതുപതിക്കൊപ്പം മഞ്‍ജിമ മോഹനും റാഷി ഖന്നയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഹാസ്യവും ആക്ഷനും കോർത്തിണക്കിയുള്ള ചിത്രമാണിതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സിംഗാരവേലന്‍ എന്ന രാഷ്‌ട്രീയ നേതാവിന്‍റെ വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതിക്ക്.
More Read: ജനനാഥന്‍റെ വിജയ് സേതുപതി ചിത്രം 'ലാബം' റിലീസിന്
പാര്‍ഥിപന്‍, കരുണാകരന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബാലാജി തരണീതരൻ ചിത്രത്തിന്‍റെ സംഭാഷണം ഒരുക്കിയിരിക്കുന്നു. മനോജ് പരമഹംസ, മഹേന്ദിരന്‍ ജയരാജു എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ഗോവിന്ദരാജ് ആണ്.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസും, വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് തുഗ്ലക് ദർബാർ നിര്‍മിച്ചിരിക്കുന്നത്.