സഹതാരത്തിന്‍റെ ചികിത്സാചെലവുകള്‍ വഹിച്ച് നടന്‍ വിജയ് സേതുപതി. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത വിജയ് സേതുപതി ചിത്രം 'നാനും റൗഡി താനി'ല്‍ അധികം പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രത്തെ നടനും വീഡിയോ ജോക്കിയുമായ ലോകേഷ് ബാബു അവതരിപ്പിച്ചിരുന്നു. നാളുകള്‍ക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു വശം തളര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലായിരുന്നു ലോകേഷ്. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായതിനാല്‍ ചികിത്സക്ക് പണം ഇല്ലാതെ ലോകേഷും കുടുംബവും ബുദ്ധിമുട്ടുന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് തന്‍റെ ഒപ്പം ഒരു ചെറുവേഷം ചെയ്ത ലോകേഷിനെ തിരിച്ചറിഞ്ഞ് സഹായിക്കാന്‍ സന്നദ്ധനായി തമിഴകത്തിന്‍റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി രംഗത്തെത്തിയത്.
മക്കള്‍ സെല്‍വനെന്ന് വിളിക്കുന്നത് വെറുതെയല്ല...! സഹതാരത്തിന്‍റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് വിജയ് സേതുപതി - ലോകേഷ് ബാബു
ശരീരം തളര്‍ന്ന് ചികിത്സയിലായിരുന്ന നടനും വീഡിയോ ജോക്കിയുമായ ലോകേഷ് ബാബുവിന്‍റെ ചികിത്സാ ചെലവുകളാണ് നടന്‍ വിജയ് സേതുപതി ഏറ്റെടുത്തത്
![മക്കള്‍ സെല്‍വനെന്ന് വിളിക്കുന്നത് വെറുതെയല്ല...! സഹതാരത്തിന്‍റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് വിജയ് സേതുപതി vijay sethupathi Vijay Sethupathi takes over the treatment costs of a fellow actor സഹതാരത്തിന്‍റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് വിജയ് സേതുപതി മക്കള്‍ സെല്‍വനെന്ന് വിളിക്കുന്നത് വെറുതെയല്ല...! സഹതാരത്തിന്‍റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് വിജയ് സേതുപതി വിജയ് സേതുപതി ലോകേഷ് ബാബു Vijay Sethupathi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6396406-589-6396406-1584100736475.jpg)
ലോകേഷിന്‍റെ ആശുപത്രി ചെലവും ശസ്ത്രക്രിയ ചെലവും വിജയ് സേതുപതി വഹിച്ചു. ഇപ്പോള്‍ ലോകേഷിന്‍റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. സുഖംപ്രാപിച്ച് വരുന്ന സഹതാരത്തെ കാണാന്‍ വിജയ് സേതുപതി ആശുപത്രിയിലും എത്തിയിരുന്നു. നിരവധി പേരാണ് വിജയ് സേതുപതിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് എത്തിയത്.
ആദിത്യ ചാനലിലെ കോമഡി ഷോയിലൂടെയാണ് ലോകേഷ് സിനിമയിലെത്തുന്നത്. വിജയ്‌ക്കൊപ്പം മാസ്റ്റര്‍ എന്ന ചിത്രമാണ് വിജയ് സേതുപതി പൂര്‍ത്തിയാക്കിയത്. ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി റീമേക്കായ ആമിര്‍ ഖാന്‍ ചിത്രം ലാല്‍സിങ് ഛദ്ദയിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്.