എറണാകുളം: വിജയ് സേതുപതി, നിത്യാ മേനൻ, ഇന്ദ്രജിത്ത്, ഇന്ദ്രൻസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന 19(1)(എ) സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. രണ്ട് ദിവസം മുമ്പ് ചിത്രീകരണം ആരംഭിച്ച സിനിമയിൽ വിജയ് സേതുപതിയും ഇപ്പോൾ ഭാഗമായിരിക്കുകയാണ്. നവഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ വിജയ് സേതുപതി വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് 19(1)(എ)യ്‌ക്ക്.
മക്കൾ സെൽവൻ 19(1)(എ)യുടെ സെറ്റിൽ - വിജയ് സേതുപതി മലയാളം സിനിമകള്‍
നവഗതയായ ഇന്ദു വി.എസ് ആണ് 19(1)(എ) സംവിധാനം ചെയ്യുന്നത്
മക്കൾ സെൽവൻ 19(1)(എ)യുടെ സെറ്റിൽ
ഒന്നിലധികം ജോണറുകളിലൂടെ കടന്നുപോകുന്ന സിനിമയാണ് 19(1)(എ) എന്നാണ് റിപ്പോർട്ടുകള്‍. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മാനേഷ് മാധവനാണ് ഛായാഗ്രാഹണം. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായനം. സമീറ സനീഷ് വസ്ത്രാലങ്കാരം നിര്‍വഹിക്കും. ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിങ് നിർവഹിക്കുന്നു. അൻവർ അലിയാണ് ഗാനരചന.