തമിഴില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ആന്തോളജി കുട്ടി സ്റ്റോറിയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. വേൽസ് ഫിലിം ഇന്‍റര്‍നാഷണൽ നിർമിക്കുന്ന ആന്തോളജി ചിത്രം 'ഇറ്റ്‌സ് ആള്‍ എബൗട്ട് ലവ്' എന്ന ടാഗ് ലൈനോടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും ഗൗതം മേനോൻ, വിജയ്, വെങ്കട് പ്രഭു, നളൻ കുമരസാമി എന്നിവരാണ് ആന്തോളജിയില്‍ ഉള്‍പ്പെടുന്ന ചെറു ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, അതിഥി ബാലന്‍, മേഘ ആകാശ്, അമിതാഷ്, വരുണ്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്.
'ഇറ്റ്‌സ് ആള്‍ എബൗട്ട് ലവ്', കുട്ടി സ്റ്റോറി ഫസ്റ്റ്ലുക്ക് പുറത്ത് - Vijay Sethupathi Sakshi Agarwal starrer Kutti Story Film
കുട്ടി സ്റ്റോറി ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാകും പ്രദര്‍ശനത്തിനെത്തുക. ഫെബ്രുവരി 12 ചിത്രം റിലീസ് ചെയ്യും

ചിത്രത്തിലെ അഭിനേതാക്കളായ വിജയ് സേതുപതി, സാക്ഷി അഗര്‍വാള്‍ എന്നിവരുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് ഫസ്റ്റ്ലുക്ക് പോസറ്റര്‍ റിലീസ് ചെയ്‌തത്. മാസ്റ്ററിലെ വില്ലനായുള്ള ഗംഭീര പ്രകടനം കാഴ്ചവെച്ച വിജയ് സേതുപതിയുടെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ കൂടിയാണിത്. മാസ്റ്ററിലെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്ഥമായ ഒന്നായിരിക്കും കുട്ടി സ്റ്റോറിയിലെ വിജയ് സേതുപതിയുടെ കഥാപാത്രം. കുട്ടി സ്റ്റോറി ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാകും പ്രദര്‍ശനത്തിനെത്തുക. മുമ്പ് തമിഴില്‍ നിന്നും എത്തിയ രണ്ട് ആന്തോളജികളും ഹിറ്റായിരുന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കുട്ടി സ്റ്റോറിക്കായി കാത്തിരിക്കുന്നത്.