രാഷ്ട്രീയ ആക്ഷേപ ഹാസ്യമായി ഒരുക്കിയിരിക്കുന്ന വിജയ് സേതുപതി സിനിമ തുഗ്ലക് ദര്‍ബാറിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിലെ നായിക റാഷി ഖന്നയാണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. ഡൽഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്‌ത ചിത്രത്തിൽ പാർഥിപൻ, റാഷി ഖന്ന, മഞ്ജിമ മോഹൻ, സംയുക്ത കാർത്തിക് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ബാലാജി ധരണീതരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിജയ് സേതുപതി-റാഷി ഖന്ന സിനിമ തുഗ്ലക് ദര്‍ബാറിന് പാക്കപ്പ് - Vijay Sethupathi movie Tughlaq Darbar news
ഡൽഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്‌ത ചിത്രത്തിൽ പാർഥിപൻ, റാഷി ഖന്ന, മഞ്ജിമ മോഹൻ, സംയുക്ത കാർത്തിക് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ
തുഗ്ലക് ദര്‍ബാറിന് പാക്കപ്പ്
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ ലളിത് കുമാർ തുഗ്ലക് ദര്‍ബാർ നിർമിച്ചിരിക്കുന്നു. നേരത്തെ അതിഥി റാവുവിനെയാണ് ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്നത്. പിന്നീട് നടി പിന്മാറിയതിനാല്‍ റാഷിയെ തെരഞ്ഞെടുക്കുകയായിരുന്നു. മാസ്റ്ററാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ വിജയ് സേതുപതി സിനിമ. ഇതിന് പുറമെ കാത്തുവാക്ക്‌ലേ രണ്ട് കാതല്‍ അടക്കം നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. തുഗ്ലക് ദര്‍ബാറിന്‍റെ ഫസ്റ്റ്ലുക്കിന് തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.