മക്കൾ സെൽവന്‍റെ പുതിയ ചിത്രം തുഗ്ലക് ദർബാറിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. രണ്ട് ദിവസം മുൻപാണ് രാഷ്ട്രീയ ആക്ഷേപ ഹാസ്യമായി ഒരുക്കുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയായത്. അതിനാൽ തന്നെ, തുഗ്ലക് ദർബാർ ഉടൻ റിലീസിനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
മക്കൾ സെൽവനും പാര്‍ത്ഥിപനും; 'തുഗ്ലക് ദർബാർ' ടീസറെത്തി - makkal selvan pathiban film news
നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന തുഗ്ലക് ദർബാർ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമാണ്.
![മക്കൾ സെൽവനും പാര്‍ത്ഥിപനും; 'തുഗ്ലക് ദർബാർ' ടീസറെത്തി entertainment രാഷ്ട്രീയ ആക്ഷേപ ഹാസ്യവുമായി തുഗ്ലക് ദർബാർ വാർത്ത മക്കൾ സെൽവനും പാര്‍ത്ഥിപനും സിനിമ വാർത്ത തുഗ്ലക് ദർബാർ ടീസറെത്തി വാർത്ത മക്കൾ സെൽവന്‍റെ തുഗ്ലക് ദർബാർ വാർത്ത thuglak darbar film teaser out news vijay sethupathi parthiban film teaser news makkal selvan pathiban film news thuglak darbar film updates news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10202740-thumbnail-3x2-sethupathi.jpg)
നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. മലയാളിയായ ഗോവിന്ദ് വസന്തയാണ് തമിഴ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 2018ൽ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം 96, സീതാകത്തി ചിത്രങ്ങളുടെയും സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയായിരുന്നു.
സേതുപതി രാഷ്ട്രീയക്കാരനായി വേഷമിടുന്ന ചിത്രത്തിൽ റാഷി ഖന്നയാണ് നായിക. നേരത്തെ, അതിഥി റാവു ഹൈദരിയെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിഥി ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ റാഷി ഖന്നയെ തെരഞ്ഞെടുക്കുകയായിരുന്നു. പാര്‍ത്ഥിപൻ, മഞ്ജിമ മോഹൻ, സംയുക്ത നായർ, രാജ്, റിഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജ് പരമഹംസ ആണ് ഛായാഗ്രഹകൻ. ഗോവിന്ദരാജ് ആർ. തുഗ്ലക് ദർബാറിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നു.