വിജയ് സേതുപതിയും നിത്യ മേനോനും കേന്ദ്രവേഷങ്ങളിലെത്തുന്ന മലയാള ചിത്രം '191 എ'യുടെ ഷൂട്ടിങ് പൂർത്തിയായി. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 191 എ, മാർക്കോണി മത്തായിക്ക് ശേഷം മക്കൾ സെൽവൻ മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിജയ് സേതുപതി നിത്യ മേനോൻ ചിത്രം '191 എ'ക്ക് പാക്കപ്പ് - 19 1 a shooting packed up news
ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ്, നിത്യ മേനോൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂർത്തിയായി
വിജയ് സേതുപതി നിത്യ മേനോൻ ചിത്രം '19 1 എ'ക്ക് പാക്കപ്പ്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിലായിരുന്നു ചിത്രീകരണം. സാമൂഹിക- രാഷ്‌ട്രീയ പ്രമേയത്തിലൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ആന്‍റോ ജോസഫാണ്. മനേഷ് മാധവനാണ് കാമറ. വിജയ് ശങ്കര്‍ ഏഡിറ്റിങ് നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് 191 എയുടെ സംഗീതമൊരുക്കുന്നത്.