ഇക്കഴിഞ്ഞ മാർച്ച് മാസം അന്തരിച്ച സംവിധായകൻ എസ്.പി.ജനനാഥന്‍റെ വിജയ് സേതുപതി ചിത്രം റിലീസിനെത്തുന്നു.
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തമിഴ്‌നാട്ടിലും തിയേറ്ററുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ 'ലാബം' റിലീസ് ചെയ്യുകയാണ്.
ഇരട്ട വേഷത്തിൽ വിജയ് സേതുപതി
സെപ്‌തംബർ ഒമ്പതിനാണ് തമിഴ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ഇതുവരെ കാണാത്ത മക്കൾ സെൽവന്‍റെ കഥാപാത്രമെന്നതിലുപരി, ലാബത്തിൽ താരം ഇരട്ട വേഷമാണ് ചെയ്യുന്നത്. താടിയും മുടിയും നീട്ടിവളർത്തിയ വിജയ് സേതുപതിയുടെ ലുക്ക് ആരാധകരെ ഞെട്ടിച്ചിരുന്നു.
ലാബം എന്ന ടൈറ്റിലിനൊപ്പം പകൽക്കൊള്ള എന്ന് അർഥം വരുന്ന രീതിയിൽ 'ഡേലൈറ്റ് റോബറി' എന്ന ടാഗ്‌ലൈനും റിലീസ് തിയ്യതി, പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററിൽ കാണാം.
More Read:മാസ്റ്റർ മാത്രമല്ല, വിജയ് സേതുപതിയുടെ ലാബവും നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കി
ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. സാമൂഹിക- രാഷ്‌ട്രീയ പ്രമേയത്തിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ തിയേറ്റർ റിലീസ് കഴിഞ്ഞാൽ നെറ്റ്‌ഫ്ലിക്‌സിലൂടെ ഡിജിറ്റൽ റിലീസിനെത്തുമെന്നും സൂചനയുണ്ട്.
ഡി. ഇമ്മനാണ് ലാബത്തിന്‍റെ സംഗീത സംവിധായകൻ. വിജയ് സേതുപതി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നടന്‍ പി.അറുമുഖകുമാറുമായി ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ഹോട്ടൽ മുറിയിൽ ബോധരഹിതനായി വീണുകിടന്ന സംവിധായകൻ എസ്.പി.ജനനാഥനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരിക്കുകയായിരുന്നു.