വിജയ് സേതുപതി ഇരട്ടവേഷത്തിലെത്തുന്ന ചിത്രം 'ലാബ'ത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു. സാമൂഹിക- രാഷ്‌ട്രീയ പ്രമേയത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രം അവസാനഘട്ടത്തിലാണ്. ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്ന് വിജയ് സേതുപതിയും അണിയറപ്രവർത്തകരും ഒരുമിച്ചുള്ള ചിത്രങ്ങൾ ലാബത്തിനായി കാത്തിരിക്കുന്ന ആരാധകരെ കൂടുതൽ ആകാംക്ഷയിലാക്കുന്നു.
'ലാബം' ഷൂട്ടിങ്ങ് അവസാനഘട്ടത്തിലേക്ക്; ലൊക്കേഷൻ ചിത്രങ്ങൾ കാണാം - sp jananathan movie news
കര്‍ഷകരുടെ നീതിക്ക് വേണ്ടി പോരാടുന്ന പാക്കിരി എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ലാബം ഷൂട്ടിങ്ങ് അവസാനഘട്ടത്തിലേക്ക്
ലൊക്കേഷൻ ചിത്രങ്ങളിൽ മക്കൾ സെൽവന്‍റെ പുതിയ ഗെറ്റപ്പാണ് ആരാധകരെ കൂടുതൽ ആകർഷിച്ചിട്ടുള്ളത്. പാക്കിരി എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ പേര്. കര്‍ഷകരുടെ നീതിക്ക് വേണ്ടി പോരാടുന്ന നായകനിലൂടെ ലാബം കഥ പറയുന്നു. എസ്.പി ജനനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ശ്രുതി ഹാസനാണ്. ഡി.ഇമ്മനാണ് സംഗീതം ഒരുക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മിക്കുന്നു.