വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതിൽ വിശദീകരണവുമായി നടൻ വിജയ് സേതുപതി. നടന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി മൂന്ന് ദിവസം മുൻപ് എടുത്ത ചിത്രങ്ങൾക്ക് എതിരെ കുറച്ചുപേർ പ്രതികരിച്ചിരുന്നു. ചിത്രങ്ങളിൽ തമിഴ് നടൻ വാളുപയോഗിച്ചാണ് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കേക്ക് മുറിക്കുന്നത്. എന്നാൽ, താൻ പുതിയതായി അഭിനയിക്കുന്ന പൊൻ റാമിന്‍റെ സിനിമാ ചിത്രീകരണത്തിനിടയിലുള്ള ആഘോഷപരിപാടിയായിരുന്നു കേക്ക് മുറിച്ചതെന്നും ചിത്രത്തിൽ വാൾ ഒരു നിർണായക ഘടകമാകുന്നതിനാലാണ് അതേ വാൾ ഉപയോഗിച്ചതെന്നും വിജയ് സേതുപതി വിശദമാക്കി.
-
வணக்கம், எனது பிறந்த நாளை முன்னிட்டு வாழ்த்து தெரிவித்துள்ள திரையுலக பிரபலங்கள், ரசிகர்கள் என அனைவருக்கும் நன்றி. இதனை...
Posted by Vijay Sethupathi on Friday, 15 January 2021
എങ്കിലും, ഇതൊരു നല്ല മാതൃകയല്ല. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഇനി വളരെ ശ്രദ്ധയോടെ മാത്രമേ ചെയ്യുകയുള്ളുവെന്നും ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നതായും മക്കൾ സെൽവൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.