പരിയേറും പെരുമാൾ, കർണൻ ചിത്രങ്ങളിലൂടെ തമിഴകത്തിന്‍റെ ആത്മവിശ്വാസം നേടിക്കഴിഞ്ഞു മാരി സെൽവരാജ്. കൈകാര്യം ചെയ്യുന്ന വിഷയത്തിലായാലും അവയെ അർഥവത്തായി അവതരിപ്പിക്കുന്നതിലായാലും മാരി സെൽവരാജ് തമിഴ് ചലച്ചിത്രമേഖലയിൽ വ്യത്യസ്തതത പുലർത്തുന്നു. ഗംഭീരപ്രതികരണമാണ് രണ്ട് ദിവസം മുമ്പ് തിയേറ്ററിലെത്തിയ കർണൻ ചിത്രത്തിന് ലഭിക്കുന്നത്. ധനുഷ്- രജിഷ വിജയൻ ജോഡിയിൽ ഒരുക്കിയ കർണൻ സോഷ്യൽ സ്റ്റാറ്റസിലെ വിവേചനങ്ങളെയാണ് എടുത്തുകാണിക്കുന്നത്.
കർണൻ ഒരു അത്ഭുതം; മാരി സെൽവരാജിനെ അഭിനന്ദിക്കുന്ന വിജയ് സേതുപതി - vijay sethupathi mari selvaraj karnan news latest
സംവിധായകൻ മാരി സെൽവരാജിനെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിക്കുന്ന വിജയ് സേതുപതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
![കർണൻ ഒരു അത്ഭുതം; മാരി സെൽവരാജിനെ അഭിനന്ദിക്കുന്ന വിജയ് സേതുപതി മാരി സെൽവരാജ് കർണൻ വാർത്ത മാരി സെൽവരാജ് വിജയ് സേതുപതി വാർത്ത കർണൻ ഒരു അത്ഭുതം വാർത്ത വിജയ് സേതുപതിയുടെ വീഡിയോ വാർത്ത mari selvaraj karnan latest news vijay sethupathi mari selvaraj karnan news latest karnan film news latest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11360087-thumbnail-3x2-karnan.jpg)
മാരി സെൽവരാജിനെ അഭിനന്ദിക്കുന്ന വിജയ് സേതുപതിയുടെ വീഡിയോ
സിനിമ കണ്ടിറങ്ങിയ ശേഷം സംവിധായകൻ മാരി സെൽവരാജിനെ അഭിനന്ദിക്കുന്ന വിജയ് സേതുപതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കർണൻ ഒരു അത്ഭുതമാണെന്നാണ് വിജയ് സേതുപതി മാരി സെല്‍വരാജിനെ കെട്ടിപ്പിടിച്ച് പറഞ്ഞത്. ഇങ്ങനെയൊരു ചിത്രം നിർമിച്ചതിൽ മാരി സെൽവരാജിനോട് മക്കൾ സെൽവൻ നന്ദി പറയുന്നുമുണ്ട്.
അതേ സമയം, വീഡിയോ കാണുന്നവർ മാരി സെൽവരാജ്- വിജയ് സേതുപതി കോമ്പോയിൽ പുതിയ സിനിമ വരണമെന്നാണ് ആവശ്യപ്പെടുന്നത്.