കേരളം

kerala

ETV Bharat / sitara

ബഡ്‌ജറ്റിന്‍റെ ഇരട്ടി പ്രതിഫലം; വിജയുടെ പ്രതിഫലം 100 കോടി? - Vijay Beast release

Vijay remuneration 100 crores: വിജയുടെ പ്രതിഫലം 100 കോടി എന്ന്‌ റിപ്പോര്‍ട്ടുകള്‍. വിജയുടെ ഏറ്റവും പുതിയ ചിത്രമായ 'ബീസ്‌റ്റി'ന്‍റെ പ്രതിഫല വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍.

Vijay remuneration 100 crores  വിജയുടെ പ്രതിഫലം 100 കോടി  Vijay 65th movie  Vijay Beast release  Beast cast and crew
ബഡ്‌ജറ്റിന്‍റെ ഇരട്ടി പ്രതിഫലം; വിജയുടെ പ്രതിഫലം 100 കോടി?

By

Published : Jan 26, 2022, 7:24 PM IST

Vijay remuneration 100 crores: തമിഴകത്ത്‌ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ഇളയ ദളപതി വിജയ്‌. വിജയുടെ ഏറ്റവും പുതിയ ചിത്രമാണ്‌ 'ബീസ്‌റ്റ്‌'. 'ബീസ്‌റ്റി'നായി വിജയ്‌ തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ താരത്തിന്‍റെ പ്രതിഫലം 100 കോടി രൂപയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ബഡ്‌ജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്നാണ് പറയപ്പെടുന്നത്‌. താരത്തിന്‍റെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം 'മാസ്‌റ്ററി'ന്‌ ശേഷം 80 കോടിയോളം രൂപ പ്രതിഫലം വാങ്ങിയതായും വാര്‍ത്തകളുണ്ടായിരുന്നു.

Vijay 65th movie: വിജയുടെ 65ാമത്‌ ചിത്രം കൂടിയാണ്‌ 'ബീസ്‌റ്റ്‌'. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'ബീസ്‌റ്റ്‌'. അടുത്തിടെ വന്‍ വിജയം നേടിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്‌ടറി'ന്‌ ശേഷം നെല്‍സണ്‍ ദിലീപ്‌ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രതീക്ഷയാണ് ആരാധകരില്‍.

Vijay Beast release: ഏപ്രില്‍ മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. 'ബീസ്‌റ്റി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്‌. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒന്‍പത്‌ വര്‍ഷത്തിന് ശേഷം പൂജ ഹെഗ്‌ഡെ ചെയ്യുന്ന തമിഴ്‌ ചിത്രമാണ് 'ബീസ്‌റ്റ്‌'. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. ഷൈന്‍ ഇതാദ്യമായാണ് ഒരു തമിഴ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. സംവിധായകന്‍ ശെല്‍വരാഘവനും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തില്‍ മൂന്ന്‌ പ്രതിനായകന്‍മാരാണുള്ളത്‌.

Beast cast and crew: സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള സൂര്യയുടെ നാലാമത്തെ ചിത്രമാണ് 'ബീസ്‌റ്റ്‌'. 'വേട്ടയ്‌ക്കാരന്‍', 'സുറ', 'സര്‍ക്കാര്‍' എന്നിവയാണ് സണ്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നുള്ള മറ്റ്‌ വിജയ്‌ ചിത്രങ്ങള്‍. മനോജ്‌ പരമഹംസയാണ് ഛായാഗ്രഹണം. അനിരുദ്ധ്‌ രവിചന്ദര്‍ ആണ് സംഗീതം.

Also Read: യുവരാജ്‌ സിങ്‌ അച്ഛനായി; സ്വകാര്യതയെ മാനിക്കണമെന്ന്‌ താര ദമ്പതികള്‍

ABOUT THE AUTHOR

...view details