ആദായനികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യലും മറ്റുമായി വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ വിജയ്. 30 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും കണക്കില്‍പ്പെടാത്ത ഒരു രൂപ പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ വിജയിയെ ആരാധകര്‍ വരവേല്‍ക്കുന്നതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിനായി എത്തിയ വിജയ് തന്‍റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.
'ഇതാണ് ആ കണക്കില്‍പ്പെടാത്ത സ്വത്ത്'; ആരാധകര്‍ക്കായി കാരവാനിന് മുകളില്‍ കയറി 'ദളപതി' - vijay new video
മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിനായി എത്തിയ വിജയ് തന്‍റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്
അതേസമയം ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപ്പെട്ട് നടൻ വിജയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്.
മാസ്റ്റര്‍ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടുനിന്നു. നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാർത്താക്കുറിപ്പ്.