എറണാകുളം: വെങ്കട്ട് പ്രഭു- സിമ്പു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ ദളപതി വിജയ്‌യുടെ അച്ഛനും ഭാഗമാകുന്നു. മാനാട് എന്ന തമിഴ് ചിത്രത്തിൽ വിജയ്‌യുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ മുഖ്യമന്ത്രിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. സിമ്പു, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മാനാട് ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. പോണ്ടിച്ചേരിയിൽ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
സിമ്പുവിന്‍റെ 'മാനാടി'ൽ മുഖ്യമന്ത്രിയായി വിജയ്‌യുടെ അച്ഛൻ - vijay father in acting news
സിമ്പു, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാനാട് എന്ന ചിത്രത്തിൽ വിജയ്‌യുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്നു.
നേരത്തെ ചന്ദ്രശേഖർ ഓൾ ഇന്ത്യ വിജയ് മക്കൾ ഇയക്കം എന്ന പേരിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ മകന്‍റെ ആരാധക സംഘടനയെ മുൻനിർത്തി രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, അച്ഛൻ ആരംഭിച്ച ഈ രാഷ്ട്രീയ പാർട്ടിയിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്‍റെ ആരാധകരാരും ഈ രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കരുതെന്നും നടൻ വിജയ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഔദ്യോഗികമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ശേഷം സിനിമയിൽ മുഖ്യമന്ത്രി വേഷത്തിൽ ചന്ദ്രശേഖർ എത്തുന്നുവെന്നതും സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നു.
അബ്ദുൽ ഖാലിക് എന്ന കഥാപാത്രത്തെയാണ് മാനാടിൽ സിമ്പുവിന്‍റേത്. സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രത്തിൽ യുവൻ ശങ്കർ രാജയാണ് സംഗീതമൊരുക്കുന്നത്. ഭാരതിരാജ, എസ്.ജെ സൂര്യ, പ്രേംജി അമരൻ, അരവിന്ദ് ആകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കൊവിഡ് പശ്ചാത്തലത്തിൽ മാനാടിന്‍റെ ചിത്രീകരണം തടസ്സപ്പെട്ടെങ്കിലും ഈ മാസം ആദ്യ വാരം നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയായിരുന്നു.