അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ച 'തെന്നിന്ത്യന്‍ മാന്‍ക്രഷാണ്' വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിക്ക് ശേഷം താരത്തിന്‍റേതായി പീന്നിട് ഇറങ്ങിയ ഗീതാഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങള്‍ വിജയിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി.
പ്രണയ ദിനത്തില്‍ എത്തും വിജയ് ദേവരകൊണ്ടയുടെ 'വേള്‍ഡ് ഫെയ്മസ് ലൗവര്‍' - ക്രാന്തി മാധവ്
ക്രാന്തി മാധവ് സംവിധാനം ചെയ്ത 'വേള്‍ഡ് ഫെയ്മസ് ലൗവറി'ല്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിന്‍ ട്രീസ, ഇസബെല്ല ലെയ്റ്റ എന്നീ നാല് നായികാമാരാണ് ഉള്ളത്
ഇപ്പോള്‍ താരത്തിന്‍റെ പുതിയ റൊമാന്‍റിക് ചിത്രം പ്രണയദിനത്തില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കാനായി തയ്യാറെടുക്കുകയാണ്. ക്രാന്തി മാധവ് സംവിധാനം ചെയ്ത 'വേള്‍ഡ് ഫെയ്മസ് ലൗവറി'ല്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിന്‍ ട്രീസ, ഇസബെല്ല ലെയ്റ്റ എന്നീ നാല് നായികമാരാണ് ഉള്ളത്.
തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ നാല് ഭാഷകളിലായിട്ടാണ് 'വേള്‍ഡ് ഫെയ്മസ് ലൗവര്‍' ഇറങ്ങുന്നത്. പല്ലവി ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ സജിത്ത് കുമാറാണ് ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത്. ആദിത്യ മ്യൂസിക്കിന്‍റെ ലേബലില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജയകൃഷ്ണനാണ് സിനിമയുടെ ഛായാഗ്രഹണം. പാരിസ്, ന്യൂസിലന്‍റ്, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.