കേരളം

kerala

ETV Bharat / sitara

ഇഷ്ടതാരത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സാനിയ ഇയ്യപ്പന്‍ - ഇഷ്ടതാരത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍

സൈമ അവാര്‍ഡ് 2019 ല്‍ പങ്കെടുക്കാന്‍ ദോഹയില്‍ എത്തിയപ്പോഴാണ് സാനിയ ഇയ്യപ്പന്‍ തന്‍റെ ഇഷ്ടതാരം വിജയ് ദേവരകൊണ്ടയെ നേരിട്ട് കണ്ടതും ഒപ്പം ചിത്രം എടുത്തതും.

ഇഷ്ടതാരത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍

By

Published : Aug 16, 2019, 2:13 PM IST

മലയാളികളുടെ ന്യൂജനറേഷന്‍ ഹരമാണ് തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ട. അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെയാണ് വിജയ് ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായത്. ഡിയര്‍ കോമ്രേഡ് കൂടി റിലീസായതോടെ ആരാധകര്‍ കൂടി. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുത്താല്‍ മതി എന്നായി. മുമ്പ് നടി പ്രിയ വാര്യര്‍ താരത്തിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരുന്നു. ഇപ്പോള്‍ വിജയ് ദേവരകൊണ്ടക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് യുവതാരം സാനിയ ഇയ്യപ്പനാണ്.

തന്‍റെ ഇഷ്ടതാരത്തെ കണ്ടതിന്‍റെ സന്തോഷത്തിലാണ് സാനിയ. സൈമ അവാര്‍ഡ് 2019 ല്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയപ്പോഴാണ് നടി ഇഷ്ടതാരത്തെ നേരിട്ട് കണ്ടതും ഒപ്പം ചിത്രം എടുത്തതും. ഇത്തവണ സൈമ അവാര്‍ഡില്‍ മികച്ച പുതുമുഖങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചവരില്‍ ഒരാള്‍ സാനിയയാണ്.

ABOUT THE AUTHOR

...view details