കേരളം

kerala

ETV Bharat / sitara

വിജയ് ദേവരകൊണ്ട ചിത്രത്തിൽ വീണ്ടും ഗോപി സുന്ദർ; 'വേൾഡ് ഫെയ്‌മസ് ലൗവറി'ലെ ലിറിക്കൽ ഗാനം പുറത്തിറക്കി - World Famous Lover

ആന്തോളജി റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിൽ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ എന്നിവരാണ് നായികമാരായി എത്തുന്നത്

വേൾഡ് ഫെയ്‌മസ് ലൗവർ  വിജയ് ദേവരകൊണ്ട  റാഷി ഖന്ന  കാതറീന്‍ ട്രീസ  ഇസബെല്ല ലെയിറ്റെ  ഐശ്വര്യ രാജേഷ്  രാമജോഗയ്യ ശാസ്‌ത്രി  Vijay Devarakonda  Vijay Devarakonda movie song  World Famous Lover lyrical song  World Famous Lover  Vijay Devarakonda and Catherine Tresa
വിജയ് ദേവരകൊണ്ട

By

Published : Jan 29, 2020, 7:49 PM IST

പ്രണയദിനത്തിൽ ലോകപ്രശസ്‌ത കാമുകനായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ എന്നിവർ നായികമാരാകുന്ന വേൾഡ് ഫെയ്‌മസ് ലൗവറിലെ പുതിയ ലിറിക്കൽ ഗാനം പുറത്തിറക്കി. ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

നിരഞ്ജ്‌ സുരേഷ് ആലപിച്ച ഗാനത്തിന്‍റെ രചന രാമജോഗയ്യ ശാസ്‌ത്രിയാണ്. ആന്തോളജി റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ക്രാന്തി മാധവാണ്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട യുവതാരം വേറിട്ട ഗെറ്റപ്പുകളിലാണ് വേൾഡ് ഫെയ്‌മസ് ലൗവറിൽ എത്തുന്നത്. കെ.എ വല്ലഭയാണ് ചിത്രത്തിന്‍റെ നിർമാണം. ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details