കേരളം

kerala

ETV Bharat / sitara

ഇത്രയും മികച്ച നടിയെ എവിടെ നിന്നാണ് കണ്ടെത്തിയത്? അപർണാ ബാലമുരളിയെ പ്രശംസിച്ച് ദേവരകൊണ്ട - vijay devarakonda soorarai potru news

ഇത്രയും മികച്ച പ്രകടനം നടത്തിയ നടിയെ എവിടെ നിന്നാണ് സുധ കണ്ടെത്തിയതെന്നാണ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട ട്വീറ്റിലൂടെ ചോദിക്കുന്നത്. ചിത്രത്തിന്‍റെ അഭിനയനിരയെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചുള്ള കുറിപ്പിലാണ് താരത്തിന്‍റെ പരാമർശം

അപർണാ ബാലമുരളിയെ പ്രശംസിച്ച് ദേവരകൊണ്ട വാർത്ത  ദേവരകൊണ്ട വാർത്ത  എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? വാർത്ത വിജയ് ദേവരകൊണ്ട  സൂരരൈ പോട്രിലെ ബൊമ്മി അഭിനന്ദനം വാർത്ത  തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട സൂരരൈ പോട്ര് വാർത്ത  സംവിധായിക സുധാ കൊങ്ങര വിജയ് ദേവരകൊണ്ട വാർത്ത  vijay devarakonda praises aparna balamurali news  soorarai potru aparna balamurali news  aparna balamurali vijay news  vijay devarakonda sudha kongara news  vijay devarakonda soorarai potru news  soorarai potru surya news
അപർണാ ബാലമുരളിയെ പ്രശംസിച്ച് ദേവരകൊണ്ട

By

Published : Nov 18, 2020, 12:07 PM IST

"എവിടെ നിന്നാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?" സൂരരൈ പോട്രിലെ ബൊമ്മിയുടെ വേഷം ചെയ്യാൻ ഇത്രയും മികച്ച നടിയെ കണ്ടെത്തിയത് എങ്ങനെയാണെന്നാണ് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട ചോദിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്‍റെ ജീവിതകഥയെ തിരശ്ശീലയിലൂടെ അവതരിപ്പിച്ച സംവിധായിക സുധാ കൊങ്ങരയെയും ടീമിനെയും താരം ട്വിറ്ററിലൂടെ അഭിനന്ദിച്ചു. എന്നാൽ, ചിത്രത്തിലെ നായികാ കഥാപാത്രം ചെയ്‌ത അപർണാ ബാലമുരളിയെ പ്രശംസിച്ചുള്ള ദേവരകൊണ്ടയുടെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒപ്പം, ചിത്രത്തിന്‍റെ നിർമാതാവും നായകനുമായ സൂര്യയുടെ അഭിനയമികവിനെയും അർജുൻ റെഡ്ഡി ഫെയിം പ്രശംസിച്ചിട്ടുണ്ട്.

ഇത്രയും മികച്ച പ്രകടനം നടത്തിയ സ്‍ത്രീയെ സുധ എങ്ങനെ കണ്ടെത്തി എന്നതിൽ താൻ അത്ഭുതപ്പെടുന്നു എന്നാണ് അപർണാ ബാലമുരളിയെ കുറിച്ച് താരം പരാമർശിച്ചത്. "സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സൂരരൈ പോട്രെന്ന സിനിമയില്‍ മുഴുകിയിരുന്നു," എന്ന് വിജയ് ദേവരകൊണ്ട കുറിച്ചു. സംവിധായികയുടെ പ്രാഗൽഭ്യത്തെ കുറിച്ച് വാചാലനായ താരം സംവിധായികക്കൊപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹവും പങ്കുവെച്ചിട്ടുണ്ട്. സൂരരൈ പോട്രിനെയും ബൊമ്മിയെയും സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരുപാട് പേരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും നടി അപർണ ബാലമുരളി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details