കേരളം

kerala

ETV Bharat / sitara

സൂപ്പര്‍ സെന്‍സേഷന്‍ വിജയ് ദേവരകൊണ്ടയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 90 ലക്ഷം പേര്‍ - Vijay Devarakonda Instagram

2018 മാര്‍ച്ച്‌ ഏഴിനാണ് വിജയ് ദേവരക്കൊണ്ട ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നത്

Vijay Devarakonda has 90 lakh followers on Instagram  വിജയ് ദേവരകൊണ്ടയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 90 ലക്ഷം പേര്‍  വിജയ് ദേവരകൊണ്ട വാര്‍ത്തകള്‍  വിജയ് ദേവരകൊണ്ട ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ്  Vijay Devarakonda news  Vijay Devarakonda Instagram  Vijay Devarakonda films
സൂപ്പര്‍ സെന്‍സേഷന്‍ വിജയ് ദേവരകൊണ്ടയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 90 ലക്ഷം പേര്‍

By

Published : Oct 1, 2020, 7:38 PM IST

അര്‍ജുന്‍ റെഡ്ഡിയെന്ന ഒറ്റ ചിത്രത്തിലൂടെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച തെന്നിന്ത്യയുടെ മാന്‍ ക്രഷ് വിജയ് ദേവരകൊണ്ടയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 90 ലക്ഷം പേര്‍. രണ്ട് വര്‍ഷം കൊണ്ടാണ് വിജയ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിന്‍റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഈ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സൗത്ത് ഇന്ത്യന്‍ താരം ഇല്ലെന്നതാണ്. 2018 മാര്‍ച്ച്‌ ഏഴിനാണ് വിജയ് ദേവരക്കൊണ്ട ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നത്. താരം പക്ഷെ ആരെയും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. നാടകങ്ങളിലൂടെ സിനിമയിലെത്തിയ വിജയ്‌യുടെ ആദ്യ ചിത്രം 2011ല്‍ പുറത്തിറങ്ങിയ നുവ്വിലയാണ്. 2016ല്‍ പുറത്തിറങ്ങിയ പെലി ചെപ്പുലുവിലൂടെ ആദ്യമായി നായകനായി. ചിത്രം വലിയ വിജയമായിരുന്നു. 2017ല്‍ അര്‍ജുന്‍ റെഡ്ഡി റിലീസായതോടെ വിജയ് ദേവരകൊണ്ട ഇന്ത്യയൊട്ടാകെ അറിയപ്പെട്ടു. പിന്നീട് മഹാനടി, ഗീതാഗോവിന്ദം, ടാക്സിവാല, ഡിയര്‍ കോമ്രേഡ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ താരം നായകനായി. നിലവില്‍ വിജയ് ദേവരക്കൊണ്ട പുരി ജഗന്നാഥിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ABOUT THE AUTHOR

...view details