പ്രതിഫലത്തില്‍ തെന്നിന്ത്യന്‍ താരരാജാവ് രജനികാന്തിനെ കടത്തിവെട്ടി ദളപതി വിജയ്. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത പൊങ്കല്‍ റിലീസ് ചിത്രം ദര്‍ബാറിന് വേണ്ടി രജനികാന്ത് 90 കോടിയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍ ഈ റെക്കോര്‍ഡ് വിജയ് മറികടന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
സൂപ്പര്‍സ്റ്റാറിനെ കടത്തിവെട്ടി പ്രതിഫലത്തിലും മാസായി 'ദളപതി' - Vijay beats Rajinikanth as highest paid Tamil actor
സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് 100 കോടി രൂപ വിജയ് പ്രതിഫലം പറഞ്ഞെന്നും അതില്‍ അമ്പത് കോടി പ്രതിഫലം അഡ്വാന്‍സായി വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.
സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് 100 കോടി രൂപ വിജയ് പ്രതിഫലം പറഞ്ഞെന്നും അതില്‍ അമ്പത് കോടി പ്രതിഫലം അഡ്വാന്‍സായി വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. എ.ആര്‍ മുരുകദോസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നീ മെഗാ ഹിറ്റുകളോടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന താരമായും ദളപതി മാറിയിരിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററാണ് അണിയറയില്‍ ഒരുങ്ങുന്ന വിജയ് ചിത്രം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.