Vijay apologises for causing inconvenience: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വിജയ്‌യെ വളഞ്ഞ് ജനക്കൂട്ടം. ശനിയാഴ്‌ച രാവിലെയാണ് വോട്ടു ചെയ്യാനായി താരം പോളിങ് ബൂത്തിലെത്തിയത്. ബൂത്തിലെത്തിയ വിജയുടെ ഫോട്ടോയും വീഡിയോയും എടുക്കാനായി മാധ്യമപ്രവര്‍ത്തകരും ആരാധകരും താരത്തെ വളഞ്ഞു.
Vijay in polling booth: താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കും അനുഭവപ്പെട്ടതില്‍ വിജയ് പോളിങ് ഉദ്യോഗസ്ഥരോട് മാപ്പു പറഞ്ഞു. വിജയ് ക്ഷമ ചോദിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വോട്ട് ചെയ്യുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സുരക്ഷ ജോലിക്കാര്‍ക്കൊപ്പമാണ് വിജയ് പോളിങ് ബൂത്തിലെത്തിയത്. കാക്കി കളര്‍ ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് താരം വോട്ടു രേഖപ്പെടുത്താന്‍ എത്തിയത്. വോട്ടു രേഖപ്പെടുത്തിയ താരം പെട്ടന്ന് മടങ്ങുകയും ചെയ്‌തു.