കേരളം

kerala

ETV Bharat / sitara

വീണ്ടും ലൗ സ്റ്റോറിയുമായി വിഘ്നേഷ് ശിവന്‍; വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങള്‍ - വീണ്ടും ലൗ സ്റ്റോറിയുമായി വിഘ്നേഷ് ശിവന്‍

പ്രണയദിനത്തില്‍ വിഘ്നേഷ് തന്നെയാണ് സിനിമയുടെ ടൈറ്റില്‍ റിവീല്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്

Vignesh Shivan announces ‘Kaathuvaakula Rendu Kaadhal’ with Vijay Sethupathi, Nayanthara and Samantha  Vignesh Shivan  Kaathuvaakula Rendu Kaadhal  Nayanthara and Samantha  Vijay Sethupathi  വീണ്ടും ലൗ സ്റ്റോറിയുമായി വിഘ്നേഷ് ശിവന്‍  വീണ്ടും ലൗ സ്റ്റോറിയുമായി വിഘ്നേഷ് ശിവന്‍; വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങള്‍
വീണ്ടും ലൗ സ്റ്റോറിയുമായി വിഘ്നേഷ് ശിവന്‍; വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങള്‍

By

Published : Feb 16, 2020, 1:06 PM IST

സൂര്യ ചിത്രം താനേ സേര്‍ന്ത കൂട്ടത്തിന് ശേഷം വിഘ്നേഷ് ശിവന്‍റെ പുതിയ ചിത്രം എത്തുന്നു. കാത്‌വാക്ക്‌ലെ രണ്ട് കാതല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി, നയന്‍താര, സാമന്ത അക്കിനേനി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. നാനും റൗഡി താന്‍ എന്ന് ചിത്രത്തിന് ശേഷം നയന്‍താരയും, വിജയ് സേതുപതിയും, വിഘ്നേഷ് ശിവനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രണയദിനത്തില്‍ വിഘ്നേഷ് തന്നെയാണ് സിനിമയുടെ ടൈറ്റില്‍ റിവീല്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്. റൊമാന്‍റിക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന തരത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ആദ്യമായാണ് നയന്‍താരയും സാമന്തയും ഒരുമിച്ച് അഭിനയിക്കുന്നത്.

ABOUT THE AUTHOR

...view details