സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം കാത്‌വാക്ക്‌ലെ രണ്ട് കാതലിന്‍റെ പൂജ നടന്നു. വിഘ്നേഷ് ശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍. നയന്‍താര സാമന്ത അക്കിനേനി എന്നിവരാണ് നായികമാര്‍. കഴിഞ്ഞ പ്രണയദിനത്തിലാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം വിഘ്നേഷ് ശിവന്‍ നടത്തിയത്. വിജയ് സേതുപതിയും പൂജ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് മൂലമാണ് സിനിമയുടെ ഷൂട്ടിങ് അണിയറപ്രവര്‍ത്തകര്‍ താമസിപ്പിച്ചത്.
'കാത്‌വാക്ക്‌ലെ രണ്ട് കാതല്‍', വിഘ്നേഷ് ശിവന്‍ സിനിമയുടെ പൂജ ചിത്രങ്ങള്‍ കാണാം - തമിഴ് ചിത്രം കാത്‌വാക്ക്‌ലെ രണ്ട് കാതല്‍
വിഘ്നേഷ് ശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍. നയന്‍താര സാമന്ത അക്കിനേനി എന്നിവരാണ് നായികമാര്‍
!['കാത്‌വാക്ക്‌ലെ രണ്ട് കാതല്‍', വിഘ്നേഷ് ശിവന്‍ സിനിമയുടെ പൂജ ചിത്രങ്ങള്‍ കാണാം Vignesh Shivan Kaathu Vaakula Rendu Kadhal shoot begins 'കാത്‌വാക്ക്‌ലെ രണ്ട് കാതല്‍', വിഘ്നേഷ് ശിവന്‍ സിനിമയുടെ പൂജ ചിത്രങ്ങള്‍ കാണാം Vignesh Shivan Kaathu Vaakula Rendu Kadhal Kaathu Vaakula Rendu Kadhal shoot begins Kaathu Vaakula Rendu Kadhal pooja ceremony തമിഴ് ചിത്രം കാത്‌വാക്ക്‌ലെ രണ്ട് കാതല്‍ നയന്‍താര സാമന്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9828665-100-9828665-1607584723088.jpg)
തന്‍റെ ഹൃദയത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന തിരക്കഥയാണ് കാത്‌വാക്ക്‌ലെ രണ്ട് കാതലിന്‍റേത് എന്ന് വിഘ്നേഷ് ശിവന്‍ നേരത്തെ പറഞ്ഞിരുന്നു. ആദ്യ ദിവസങ്ങളില്‍ വിജയ് സേതുപതിയുടെ സീനുകള്‍ ചിത്രീകരിക്കും. ശേഷമായിരിക്കും നയന്‍താരയും സാമന്തയും ഷൂട്ടിങിനായി എത്തുക. ഇപ്പോള്‍ നിഴല്‍ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടി നയന്‍താര.
റൊമാന്‍റിക് കോമഡി സിനിമയാണ് 'കാത്‌വാക്ക്‌ലെ രണ്ട് കാതല്‍'. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്‌ക്ക് സംഗീതം ഒരുക്കുക. ലളിത് കുമാറാണ് സിനിമ നിര്‍മിക്കുന്നത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം വിഘ്നേഷും വിജയ് സേതുപതിയും ഒന്നിക്കുന്ന എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.