'ലോകത്തിന്‍റെ ഏത് കോണിൽ നിന്നുള്ള സിനിമയ്ക്കും ഓസ്‌കാർ നേടാനാകും. വെട്രിമാരന്‍, ശ്രദ്ധിക്കൂ സാര്‍'- പാരസൈറ്റ് ചിത്രം ഓസ്‌കാർ പട്ടികയിൽ ഇടം നേടിയതിനെ പ്രശംസിക്കുക മാത്രമല്ല, സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍, തമിഴിൽ വേറിട്ട വിഷയങ്ങളെ തന്‍റേതായ ശൈലിയില്‍ അവതരിപ്പിക്കുന്നതിൽ വിജയിച്ച വെട്രിമാരനും ഇതുപോലെ അക്കാദമി അവാർഡിലേക്കെത്തിപ്പെടാമെന്ന പ്രചോദനം കൂടി നൽകുകയാണ് അദ്ദേഹം.
ഓസ്‌കാർ പുരസ്‌കാരം നേടാൻ വെട്രിമാരന് സാധിക്കുമെന്ന് വിഘ്‌നേഷ് ശിവന്‍
തമിഴിൽ വേറിട്ട വിഷയങ്ങളെ തന്‍റേതായ ശൈലിയില്‍ അവതരിപ്പിക്കുന്നതിൽ വിജയിച്ച വെട്രിമാരന് പാരസൈറ്റിന്‍റെ നേട്ടം പ്രചോദനമാകുമെന്ന് വിഘ്‌നേഷ് ശിവന്‍ ട്വീറ്റ് ചെയ്‌തു
"ബോണ്‍ ജൂന്‍ ഹോയുടെ വർഗീയതയെ ചിത്രീകരിച്ച പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രത്തിന് അക്കാദമി അവാർഡ് കിട്ടിയ നേട്ടം പ്രചോദനമാണ്. ലോകത്തിന്‍റെ ഏത് കോണിൽ നിന്നുള്ള സിനിമയ്ക്കും ഓസ്‌കാർ നേടാനാകുമെന്ന പ്രതീക്ഷയാണിത് നൽകുന്നത്! വെട്രിമാരന്‍ ശ്രദ്ധിക്കൂ സാര്‍," ട്വിറ്ററിലൂടെ വിഘ്‌നേഷ് കുറിച്ചു. മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച തിരക്കഥ കൂടാതെ എഡിറ്റിങ്ങ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയവയിലും പുരസ്‌കാരത്തിനുള്ള നോമിനേഷനുകൾ സ്വന്തമാക്കിയിരിക്കുകയാണ് ബോണ്‍ ജൂന്‍ ഹോ സംവിധാനം ചെയ്‌ത കൊറിയന്‍ ചിത്രം പാരസൈറ്റ്. വിസാരണൈ, അസുരൻ, ആടുകളം, കാക്ക മുട്ടൈ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരൻ.