തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും താരത്തിന്‍റെ സുഹൃത്തും സംവിധായകനുമായ വിഘ്നേഷ് ശിവനും വീണ്ടും കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇത്തവണ ഇരുവരും കേരളത്തിലെത്തിയത് വിഷു നയന്‍സിന്‍റെ കുടുംബത്തിനൊപ്പം ആഘോഷിക്കുന്നതിന് വേണ്ടിയാണ്. ഇരുവരും പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. ഏറെ നാളുകളായി പ്രണയത്തിലായ താരങ്ങള്‍ ആഘോഷവേളകളെല്ലാം ഇരുവരുടെയും കുടുംബത്തോടൊപ്പമാണ് ആഘോഷിക്കാറ്.
നയന്‍സിന്‍റെയും വിക്കിയുടെയും വിഷു ഇത്തവണ കൊച്ചിയില്‍ - Nayanthara head to Cochin
നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. നിഴലാണ് അവസാനമായി റിലീസ് ചെയ്‌ത നയന്‍താര ചിത്രം.
കൂടാതെ കഴിഞ്ഞ ദിവസമാണ് നയന്‍സിന്‍റെ ഏറ്റവും പുതിയ മലയാള സിനിമ നിഴല്‍ റിലീസ് ചെയ്‌തത്. നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയ്‌ക്ക് ശേഷം നയന്‍സ് വേഷമിട്ട മലയാള സിനിമ കൂടിയാണ് നിഴല്‍. മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന സിനിമ സംവിധാനം ചെയ്‌തത് അപ്പു ഭട്ടതിരിയാണ്. കൊച്ചിയില്‍ അവധിയാഘോഷിക്കാനാനായി പോകുന്നതിന്‍റെ വിശേഷങ്ങള്‍ വിഘ്നേഷും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ നിഴല്‍ സിനിമയുടെ വിജയാഘോഷങ്ങളിലും നയന്‍താര ഭാഗമാകും.
വിഷു ആഘോഷങ്ങള്‍ക്ക് ശേഷം നയന്‍സ് രജനികാന്ത് സിനിമ അണ്ണാത്തയുടെ ഷൂട്ടിങിനായി പോകും. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ 'കാത്‌വാക്ക്‌ലെ രണ്ട് കാതല്‍' ആണ്. വിഘ്നേഷ് തന്നെയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായകന്‍. നയന്‍താര സാമന്ത അക്കിനേനി എന്നിവരാണ് നായികമാര്‍.