കേരളം

kerala

ETV Bharat / sitara

ആഘോഷങ്ങളില്ലാത്ത ഓണം; വിദ്യാധരൻ മാസ്റ്ററുടെ ഓണപ്പാട്ട് - mp mohanan

സ്ഥിരം പരിചിതമായ ആഘോഷങ്ങളുടെ ഓണപ്പാട്ടിൽ നിന്ന് വ്യത്യസ്‌തമായി വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള നേർക്കാഴ്‌ചയാണ് വിദ്യാധരൻ മാസ്റ്ററുടെ 'ഓണമാണ്' ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Entertainment  ആഘോഷങ്ങളില്ലാത്ത കാണാപ്പുറങ്ങൾ  വിദ്യാധരൻ മാസ്റ്ററിന്‍റെ ഓണപ്പാട്ട്  വിദ്യാധരൻ മാസ്റ്റർ  സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ  ഓണമാണ്  ഹരി എം. മോഹനൻ  എം.പി മോഹനൻ  Vidyadharan Master  onam song onamaanu  mp mohanan  hari m mohanan
വിദ്യാധരൻ മാസ്റ്ററിന്‍റെ ഓണപ്പാട്ട്

By

Published : Sep 1, 2020, 12:31 PM IST

ഭാവസാന്ദ്രമായ സംഗീതത്തിലൂടെ മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീതസംവിധായകനായ വിദ്യാധരൻ മാസ്റ്ററുടെ ഓണപ്പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിദ്യാധരൻ മാസ്റ്ററുടെ ശബ്‌ദത്തിലൂടെ അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ 'ഓണമാണ്' ഗാനം നവമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് കാഴ്‌ചക്കാരെ സ്വന്തമാക്കി. സ്ഥിരം പരിചിതമായ ആഘോഷങ്ങളുടെ ഓണപ്പാട്ടല്ല കവി പ്രസാദ്‌ ഗോപിനാഥിന്‍റെ വരികളിലൂടെ വിവരിക്കുന്നത്. ആഹ്ളാദത്തിന്‍റെയും ആർപ്പുവിളികളുടെയും കാണാപ്പുറത്ത്, വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള നേർക്കാഴ്‌ചയാണ് വിദ്യാധരൻ മാസ്റ്ററുടെ ഓണപ്പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റപ്പെടലും ഏകാന്തതയും വാർധക്യവും എല്ലാം ഗാനത്തിന്‍റെ ഭാഗമാകുന്നു.

ഹരി എം. മോഹനൻ സംവിധാനം ചെയ്‌ത വീഡിയോ ഗാനത്തിൽ സ്വരൂപ് ഫിലിപ്പ് മനോഹരമായ ഫ്രെയിമുകളിലൂടെ കഥ വിവരിക്കുന്നു. സംവിധായകനൊപ്പം ശില്‍‌പ ബേബിയാണ് വീഡിയോ ഗാനത്തിന്‍റെ തിരക്കഥ ഒരുക്കുന്നതിൽ പങ്കാളിയായത്. 'കാപ്പി' നിർമിച്ച ഗാനത്തിലെ പ്രധാന അഭിനേതാവ് എം.പി മോഹനനാണ്.

ABOUT THE AUTHOR

...view details