രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഡോ.ബിജു ചിത്രം വെയില്‍ മരങ്ങളുടെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ദ്രൻസിന്‍റെ അഭിനയവും എം.ജി. രാധാകൃഷ്ണന്‍റെ ഫ്രെയിമുകളുമാണ് ട്രെയിലറിന്‍റെ പ്രധാന ആകര്‍ഷണം.
ഇന്ദ്രന്‍സ് അഭിനയിക്കുകയല്ല... ജീവിക്കുകയാണ്; വെയില്‍ മരങ്ങളുടെ ട്രെയിലര്‍ കാണാം - വെയില്‍ മരങ്ങള്‍
കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പാലായനം ചെയ്ത ദളിത് കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പാലായനം ചെയ്ത ദളിത് കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മണ്‍റോ തുരുത്തിലും ഹിമാചലിലുമായി ഒന്നര വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം.ജെ രാധാകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.
ഇന്ദ്രന്‍സിനൊപ്പം പ്രകാശ് ബാരെ, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മാസ്റ്റര്‍ ഗോവര്‍ധനന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിജിബാലാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. ചിത്രം ഫെബ്രുവരി 28ന് തീയേറ്ററുകളില്‍ എത്തും.