ഏറെ വിവാദങ്ങൾക്കും പ്രശ്‌നങ്ങൾക്കുമൊടുവിൽ യുവതാരം ഷെയ്‌ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വെയിലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്‌നിന്‍റെ വിലക്കും സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് കഴിഞ്ഞ ആഴ്‌ചയാണ് പരിഹാരമായത്. ഇതിന് തൊട്ടു പിന്നാലെയാണ് വെയിലിന്‍റെ ആദ്യ പോസ്റ്ററും എത്തിയിരിക്കുന്നത്. നടന്‍ ഫഹദ് ഫാസിൽ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.
വിവാദങ്ങൾക്കൊടുവിൽ മെയ് മാസം 'വെയിൽ' എത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി - ഷെയ്‌ൻ നിഗം സിനിമ
നടന്‍ ഫഹദ് ഫാസിലാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ വെയിലിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്
വെയിൽ
നവാഗതനായ ശരത് മേനോനാണ് വെയിലിന്‍റെ സംവിധായകൻ. ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്നത് ഷാസ് മുഹമ്മദാണ്. പ്രവീണ്‍ പ്രഭാകർ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ശബ്ദ മിശ്രണം ചെയ്യുന്നത് രംഗനാഥ് രവിയാണ്. വിനായക് ശശികുമാർ, അൻവർ അലി എന്നിവർ ചേർന്നാണ് വെയിലിലെ ഗാനങ്ങള്‍ക്ക് വരികൾ ഒരുക്കുന്നത്. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ചിത്രം നിര്‍മ്മിക്കുന്നു. ഈ വർഷം മെയ് മാസം വെയിൽ പ്രദർശനത്തിനെത്തും.