കേരളം

kerala

ETV Bharat / sitara

അസുരന്‍ തെലുങ്കിലേക്ക്; നായകന്‍ വെങ്കിടേഷ്

ചിത്രം തെലുങ്കില്‍ ആരാണ് സംവിധാനം ചെയ്യുക എന്ന് വ്യക്തമായിട്ടില്ല

അസുരന്‍ തെലുങ്കിലേക്ക്; നായകന്‍ വെങ്കിടേഷ്

By

Published : Oct 26, 2019, 10:56 AM IST

ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. നായകന്‍ ധനുഷിന്‍റെയും നായിക മലയാളത്തിന്‍റെ സ്വന്തം ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെയും അതിശയിപ്പിക്കുന്ന പ്രകടനം ചിത്രത്തിന്‍റെ വിജയത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോള്‍ തെന്നിന്ത്യയില്‍ വന്‍വിജയമായ ചിത്രം തെലുങ്കില്‍ റീമേക്കിനൊരുങ്ങുകയാണ്. ധനുഷ് അവതരിപ്പിച്ച ശിവസാമിയായി തെലുങ്കില്‍ വേഷമിടുക സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തെലുങ്കില്‍ ആരാണ് സംവിധാനം ചെയ്യുക എന്ന് വ്യക്തമായിട്ടില്ല. 45 വയസുകാരനായാണ് അസുരനില്‍ ഏറിയ രംഗങ്ങളിലും ധനുഷ് എത്തിയത്. മഞ്ജു വാര്യർക്കിം ചിത്രത്തില്‍ രണ്ട് ഗെറ്റപ്പുണ്ട്. കള്‍ട്ട് ഹിറ്റുകള്‍ ഒരുക്കുന്നതില്‍ ഏറെ പ്രാഗത്ഭ്യമുള്ള സംവിധായകനാണ് വെട്രിമാരന്‍. അദ്ദേഹം ഒരുക്കിയ ചിത്രങ്ങളില്‍ ഒട്ടുമിക്കതും സാമൂഹിക വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന കഥ പറയുന്ന ചിത്രങ്ങളാണ്. സാമ്പത്തിക അസമത്വം നീതി ലഭിക്കുന്നതിന് തടസമാകുമ്പോള്‍ ഒരു സാധാരണക്കാരന് ആയുധമെടുക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയെയാണ് വെട്രിമാരന്‍ അസുരന്‍ എന്ന ചിത്രത്തിലൂടെ തുറന്നുകാണിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details