നടനും സംവിധായകനും കൊറിയോഗ്രാഫറുമായ രാഘവ ലോറൻസിന്‍റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. 'അധികാരം' എന്ന് പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് സിനിമ പ്രഖ്യാപിച്ചത്.
തമിഴകത്തെ പ്രശസ്‌ത സംവിധായകൻ വെട്രിമാരനാണ് അധികാരത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. വെട്രിമാരന്‍റെ അസോസിയേറ്റായിരുന്ന ദുരൈ സെന്തിൽ സിനിമ സംവിധാനം ചെയ്യുന്നു. കാക്കി സട്ടെ, കൊടി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ദുരൈ സെന്തിൽ.
തിരക്കഥയ്ക്ക് പുറമെ, സഹനിർമാതാവായും വെട്രിമാരൻ തമിഴ് ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന അധികാരത്തിന്‍റെ നിർമാണത്തിൽ ആടുകളം ചിത്രത്തിന്‍റെ നിർമാതാവായിരുന്ന എസ്. കതിരേശനും വെട്രിമാരനൊപ്പമുണ്ട്.
Also Read: വീണ്ടും വില്ലനാകാൻ വിജയ് സേതുപതി!.. ഇത്തവണ ദി ഫാമിലി മാൻ 3
വെട്രിമാരന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ വിജയ് സേതുപതി- സൂരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന വിടുതലൈയും സൂര്യയുടെ വാടിവാസലുമാണ്. അതേസമയം, രാഘവ ലോറൻസിന്‍റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം കാഞ്ചന 3 ആണ്. ചിത്രം സംവിധാനം ചെയ്‌തതും ലോറൻസ് ആയിരുന്നു.