വെട്രിമാരന്‍റെ പുതിയ ചിത്രത്തിൽ നായകൻ സൂര്യ. 'വാടിവാസൽ' എന്ന തമിഴ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സൂര്യയുടെ ജന്മദിനത്തിലാണ് വാടിവാസലിന്‍റെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്‌തത്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രമേയമാക്കി സി.എസ് ചെല്ലപ്പ എഴുതിയ 'വാടിവാസല്‍' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് വെട്രിമാരൻ ചിത്രം ഒരുക്കുന്നത്. ആടുകളം, അസുരൻ, വട ചെന്നൈ, വിസാരണൈ ചിത്രങ്ങളിലൂടെ തമിഴകത്തിൽ പ്രത്യേക സ്ഥാനം ഉറപ്പിച്ച ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകൻ വെട്രിമാരന്‍ സൂര്യയ്‌ക്കൊപ്പം ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്.
വെട്രിമാരനും സൂര്യയും ഒന്നിക്കുന്നു; 'വാടിവാസൽ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു - jellikettu
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രമേയമാക്കി സി.എസ് ചെല്ലപ്പ എഴുതിയ വാടിവാസല്‍ നോവലിനെ ആസ്‌പദമാക്കിയാണ് വെട്രിമാരൻ പുതിയ ചിത്രം ഒരുക്കുന്നത്.
വെട്രിമാരനും സൂര്യയും ഒന്നിക്കുന്നു
വി ക്രീയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി പ്രകാശ്‌കുമാര്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഇരട്ടവേഷമാണ് സൂര്യ അവതരിപ്പിക്കുന്നതെന്നും സൂചനകളുണ്ട്. സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ തമിഴ് ചിത്രം സുധി കൊങ്ങര സംവിധാനം ചെയ്യുന്ന സുരറൈ പോട്രാണ്.