എറണാകുളം: വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം ചെയ്‌ത് മികവ് തെളിയിച്ച തെന്നിന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായ വെട്രിമാരന്‍റെ തിരക്കഥയിൽ നടനും സംവിധായകനുമായ ശശികുമാർ നായകനായി എത്തുന്നു. വെട്രിമാരൻ സിനിമയുടെ കഥയും തിരക്കഥയും പൂർത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
വെട്രിമാരന്‍റെ തിരക്കഥയില്‍ ശശികുമാര്‍ നായകനാകുന്നു - വെട്രിമാരന്‍റെ സിനിമകള്‍
സിനിമ നിര്‍മിക്കുന്നത് വെട്രിമാരന്‍റെ ഗ്രാസ്റൂട്ട് ഫിലിം കമ്പനിയും കതിരേശന്‍റെ ഫൈവ് സ്റ്റാർ ക്രിയേഷൻസും ചേര്‍ന്നാണ്
മധുരൈയിലും ചെന്നൈയിലുമായി സംഭവിക്കുന്ന തരത്തിലുള്ളതാണ് കഥയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഥയും തിരക്കഥയും മാത്രമല്ല വെട്രിമാരന്‍റെ ഗ്രാസ്റൂട്ട് ഫിലിം കമ്പനിയും കതിരേശന്‍റെ ഫൈവ് സ്റ്റാർ ക്രിയേഷൻസും ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കാനാണ് പദ്ധതി. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നിർമാതാവ് കതിരേസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ സംവിധായകൻ, മറ്റ് അഭിനേതാക്കള്‍ എന്നിവരുടെ വിവരം ഉടൻ അറിയിക്കും. സൂര്യയുമായുള്ള വാടിവാസലാണ് വെട്രിമാരൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ.