തൃശൂര്‍: പ്രശസ്ത മലയാളസാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘ നാളായി അർബുദ ബാധിതനുമായിരുന്നു.
മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് മുഴുവൻ പേര്. പോത്തൻവാവ, വടക്കുംനാഥൻ, ആനച്ചന്തം ആറാം തമ്പുരാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന നോവലുകൾ.