കൊൽക്കത്ത: പ്രശസ്‌ത ബംഗാളി നടൻ മനു മുഖർജി വിടവാങ്ങി. 90 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ വിഖ്യാത സംവിധായകൻ മൃണാൾ സെൻ 1958ൽ സംവിധാനം ചെയ്‌ത നിൽ അകാഷർ നിച് എന്ന സിനിമയിലൂടെ സിനിമാരംഗത്ത് എത്തിയ മനു മുഖർജി, സത്യജിത് റേയുടെ ജോയ് ബാബാ ഫെലുനാഥ്, ഗണശത്രു എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു.
പ്രശസ്‌ത ബംഗാളി നടൻ മനു മുഖർജി വിടവാങ്ങി - ബംഗാളി നടൻ മരണം വാർത്ത
സത്യജിത് റേയുടെയും മൃണാൾ സെന്നിന്‍റെയും ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മനു മുഖർജി
പ്രശസ്‌ത ബംഗാളി നടൻ മനു മുഖർജി വിടവാങ്ങി
കുട്ടികളുടെ ചിത്രമായ പട്ടാൽഘറിലെ അഭിനയത്തിന് മനു മുഖർജിക്ക് നിരൂപക പ്രശംസയും ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി താരത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രമുഖസംവിധായകന്‍ അതാനു ഘോഷ്, നടന്മാരായ സുജൻ നിൽ മുഖർജി, സസ്വത ചാറ്റർജി എന്നിവരും മനു മുഖർജിയുടെ ഓർമകൾക്ക് മുൻപില്‍ ആദരമര്‍പ്പിച്ചു.