കേരളം

kerala

ETV Bharat / sitara

നടി ജയഭാരതി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു - jayabharathi covid vaccine latest news

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ജയഭാരതി കൊവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് നടിയുടെ അനന്തരവനും നടനുമായ മുന്ന ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

ജയഭാരതി കൊവിഡ് വാക്‌സിൻ വാർത്ത  ജയഭാരതി കൊറോണ വാക്സിൻ പുതിയ വാർത്ത  നടി ജയഭാരതി വാർത്ത  veteran actress jayabharathi news latest  corona vaccine jayabharathi news  jayabharathi covid vaccine latest news  മുന്ന ജയഭാരതി വാർത്ത
നടി ജയഭാരതി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

By

Published : Mar 18, 2021, 5:08 PM IST

മലയാളികളുടെ പ്രിയങ്കരി ജയഭാരതി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ചെന്നെയിലെ കാവേരി ആശുപത്രിയിൽ നിന്നാണ് രണ്ടു ദിവസം മുമ്പ് താരം വാക്സിൻ സ്വീകരിച്ചത്. ജയഭാരതിയുടെ അനന്തരവനും നടനുമായ മുന്നയാണ് താരം കൊവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ജയഭാരതി വാക്സിനെടുത്തുവെന്ന വാർത്തക്കൊപ്പം എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിച്ച് സുരക്ഷിതരായിരിക്കൂവെന്നും മുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

അറുപതുകളുടെ അവസാനം സിനിമയിൽ തുടക്കം കുറിച്ച ജയഭാരതി പിന്നീട് എഴുപതുകളിലും എൺപതുകളിലും മലയാളത്തിന്‍റെ മുൻനിര നായികയായി അരങ്ങുവാണു. പ്രേം നസീർ, സത്യൻ, ജയൻ, മധു, രാഘവൻ, വിൻസെന്‍റ്, സോമൻ, കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും ജയഭാരതി ഭാഗമായിട്ടുണ്ട്.

കഴിഞ്ഞ ആഴ്‌ച മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാലും രണ്ട് ദിവസം മുമ്പ് നടൻ ജഗതി ശ്രീകുമാറും കൊവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details