ആന്തോളജിയുമായി പാ രഞ്ജിത്ത് അടക്കം നാല് സംവിധായകര്‍, വിക്‌റ്റിം: ഹൂ ഈസ് നെക്സ്റ്റ് പോസ്റ്റര്‍ പുറത്ത് - വിക്‌റ്റിം: ഹൂ ഈസ് നെക്സ്റ്റ് പോസ്റ്റര്‍ പുറത്ത്
തമിഴിലെ പ്രമുഖ സംവിധായകരായ വെങ്കട് പ്രഭു, പാ.രഞ്ജിത്ത്, എം.രാജേഷ്, ചിമ്പു ദേവൻ എന്നിവരാണ് ആന്തോളജിയുടെ സംവിധായകർ. സംവിധായകൻ വെങ്കട് പ്രഭുവിന്‍റെ ബ്ലാക്ക് ടിക്കറ്റ് പ്രൊഡക്ഷൻസും ജി.ഡില്ലി ബാബുവിന്‍റെ ആക്‌സീസ് ഫിലിം ഫാക്‌ടറിയും ചേർന്നാണ് അന്തോളജി നിർമിക്കുന്നത്
എറണാകുളം: പുത്തന്‍ പുതു കാലയ്‌ക്ക് ശേഷം തമിഴില്‍ നിന്നും മറ്റൊരു ആന്തോളജി കൂടി റിലീസിനൊരുങ്ങുകയാണ്. നാല് സംവിധായകര്‍ ഒരുമിക്കുന്ന വിക്‌റ്റിം: ഹൂ ഈസ് നെക്സ്റ്റിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. തമിഴിലെ പ്രമുഖ സംവിധായകരായ വെങ്കട് പ്രഭു, പാ.രഞ്ജിത്ത്, എം.രാജേഷ്, ചിമ്പു ദേവൻ എന്നിവരാണ് ആന്തോളജിയുടെ സംവിധായകർ. സംവിധായകൻ വെങ്കട് പ്രഭുവിന്‍റെ ബ്ലാക്ക് ടിക്കറ്റ് പ്രൊഡക്ഷൻസും ജി.ഡില്ലി ബാബുവിന്‍റെ ആക്‌സീസ് ഫിലിം ഫാക്‌ടറിയും ചേർന്നാണ് അന്തോളജി നിർമിക്കുന്നത്. ഹോട്സ്റ്റാറിൽ ആന്തോളജി റിലീസ് ചെയ്യാനാണ് പദ്ധയിയെന്നാണ് റിപ്പോർട്ടുകൾ. പാ.രഞ്ജിത്ത്, ചിമ്പു ദേവൻ, എം.രാജേഷ് തുടങ്ങിയവർ ആദ്യമായാണ് ഒരു ചിത്രവുമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുന്നത്. അതേ സമയം വെങ്കട് പ്രഭു കാജൽ അഗർവാളിനെ പ്രധാന കഥാപാത്രമാക്കിയുള്ള 'ലൈവ് സ്ട്രീമിങ്' എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. ആന്തോളജിയുടെ ഭാഗമാക്കുന്ന അഭിനേതാക്കളുടെ വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിട്ടില്ല. പാ.രഞ്ജിത്തിന്‍റെ ചിത്രത്തിൽ മദ്രാസ് സിനിമയിലൂടെ ശ്രദ്ധേയനായ കലയരസൻ, ഹരി കൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു. തമിഴ്.എ.അഴകൻ ഛായാഗ്രഹണവും, സെൽവ.ആർ.കെ എഡിറ്റിങും തെന്മാ സംഗീത സംവിധാനവും നിർവഹിക്കും. നവരസ, പാവകഥൈകൾ എന്നിവയാണ് റിലീസിനായി ഒരുങ്ങുന്ന മറ്റ് കോളിവുഡ് ആന്തോളജികള്‍.