അര്‍ജുന്‍ ദാസ് നായകനാകുന്ന പുതിയ സിനിമ, സംവിധാനം വസന്ത ബാലന്‍ - Vasanthabalan film with Arjun Das
ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നത്. അന്ധകാരം എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്
സംവിധായകന്‍ വസന്ത ബാലന്‍റെ പുതിയ ചിത്രത്തില്‍ അര്‍ജുന്‍ ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നത്. അന്ധകാരം എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. അതിന് മുമ്പ് ലോകേഷ് ഒരുക്കിയ കൈദിയില്‍ വില്ലനായി എത്തുകയും ചെയ്‌തു. വസന്ത ബാലയുടെ ചിത്രത്തില്‍ നയികയായി എത്തുന്നത് ദുഷാരാ വിജയനാണ്. ജി.വി പ്രകാശ് നായകനായ ജയിലാണ് വസന്ത ബാല അവസാനമായി സംവിധാനം ചെയ്‌ത ചിത്രം. വിജയ് ചിത്രം മാസ്റ്ററില്‍ ആണ് അര്‍ജുന്‍ അവസാനമായി അഭിയനയിച്ചത്.