ജന്മദിനത്തിൽ തന്‍റെ പുതിയ ചിത്രത്തിൽ നിന്നുള്ള വ്യത്യസ്തമായ ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് വരുൺ തേജ് . ഗാനി എന്ന സിനിമയിൽ ബോക്‌സറായാണ് വരുൺ എത്തുന്നത്. തെലുങ്ക് ചിത്രത്തിലെ ആദ്യ ലുക്ക്, മോഷൻ പോസ്റ്ററിലൂടെ പരിചയപ്പെടുത്തുകയാണ് വരുൺ തേജും ഗാനി ടീമും. കിരൺ കൊരപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉപേന്ദ്ര, സുനിൽ ഷെട്ടി, നവീൻ ചന്ദ്ര എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്. തമനാണ് സംഗീതം. ജോർജ് സി. വില്യംസ് ചിത്രത്തിന്‍റെ കാമറ ചെയ്യുന്നു.
'ഗാനി'യുമായി വരുൺ തേജ് ജൂലൈയിൽ റിംഗിലേക്ക് - boxer varun tej news
ബോക്‌സറായി വരുൺ തേജ് അഭിനയിക്കുന്ന തെലുങ്ക് ചിത്രം ഗാനിയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു. അല്ലു അരവിന്ദും മകൻ അല്ലു വെങ്കിടേഷും സിനിമയുടെ നിർമാണത്തിൽ പങ്കാളികളാണ്.

സൂപ്പർതാരം അല്ലു അർജുന്‍റെ പിതാവും ടോളിവുഡിലെ പ്രമുഖ നിർമാതാവുമായ അല്ലു അരവിന്ദാണ് ഗാനി വിതരണം ചെയ്യുന്നത്. അല്ലു അർജുന്‍റെ സഹോദരൻ അല്ലു വെങ്കിടേഷും ഗാനിയുടെ നിർമാണത്തിൽ പങ്കുചേരുന്നു. ജൂലൈയിലാണ് ഗാനി പ്രദർശനത്തിനെത്തുന്നത്.
മുകുന്ദ ചിത്രത്തിലെ നായകനാകും മുൻപ് ബാലതാരമായും വരുൺ തേജിനെ പ്രേക്ഷകർക്ക് പരിചിതനാണ്. നടൻ ചിരഞ്ജീവിയുടെ സഹോദരീപുത്രനും തെലുങ്കിലെ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്‍റെ മകനുമാണ് വരുൺ തേജ്. ഫിദ, കാഞ്ചി എന്നീ തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ യുവനടൻ പിന്നീട് ശ്രദ്ധ നേടിയിരുന്നു.