കേരളം

kerala

ETV Bharat / sitara

ഹേഷാമിന്‍റെ ആലാപനത്തിൽ വർത്തമാനത്തിലെ 'സിന്ദഗി' ഗാനം - parvathy thiruvoth song news

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന വർത്തമാനത്തിലെ വീഡിയോ ഗാനം മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നീ താരങ്ങൾ ഫേസ്‌ബുക്കിലൂടെ റിലീസ് ചെയ്‌തു.

വർത്തമാനത്തിലെ ആദ്യ ഗാനം വാർത്ത  സിന്ദഗി ഗാനം വർത്തമാനം വാർത്ത  വർത്തമാനത്തിലെ സിന്ദഗി ഗാനം വാർത്ത  varthamanam video song out news  parvathy thiruvoth song news  hesham abdul wahab song news
ഹേഷാമിന്‍റെ ആലാപനത്തിൽ വർത്തമാനത്തിലെ സിന്ദഗി ഗാനം

By

Published : Feb 13, 2021, 7:12 PM IST

പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന മലയാളചിത്രം 'വർത്തമാന'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹേഷാം അബ്ദുല്‍ വഹാബ് സംഗീതമൊരുക്കി ആലപിച്ച "സിന്ദഗി" എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്‌തത്. വിശാൽ ജോൺസൺ ആണ് ഗാനരചന. മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരാണ് വർത്തമാനത്തിലെ വീഡിയോ ഗാനം ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ജെഎന്‍യു വിദ്യാര്‍ഥി സമരവും കശ്മീര്‍ വിഭജനവും പ്രമേയമാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രദർശനാനുമതി ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും മുംബൈ സെൻസർ റിവിഷൻ കമ്മിറ്റിയുടെ അനുമതി നേടിയാണ് വർത്തമാനം റിലീസിനെത്തുന്നത്. പാർവതിക്കൊപ്പം റോഷന്‍ മാത്യു, സിദ്ദിഖ്, ഡെയ്‌ൻ ഡേവിസ് എന്നിവരും വർത്തമാനത്തിലെ പ്രധാന താരങ്ങളാകുന്നു.

ആര്യാടന്‍ ഷൗക്കത്താണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. പണ്ഡിറ്റ് രമേശ് നാരായണൻ, ഹേഷാം അബ്ദുല്‍ വഹാബ് എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദും വിശാൽ ജോൺസണും ചേർന്നാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. എൻ, അളഗപ്പൻ ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍, ആര്യാടൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് വർത്തമാനം നിർമിക്കുന്നത്.

ABOUT THE AUTHOR

...view details