നടി നസ്രിയ നസീമിന്റെ മുഖച്ഛായയുമായി എത്തി ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്ത് ശ്രദ്ധനേടുകയും പിന്നീട് മന്ദാരം, കല്യാണം, 96 തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയരുകയും ചെയ്ത നടിയാണ് വര്‍ഷ ബൊല്ലമ്മ. താരം നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
സ്റ്റാന്‍ഡ് അപ്പ് വിത്ത് രാഹുല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കുസൃതി ചിരിയും കള്ളത്തരങ്ങളുമായി വര്‍ഷ തന്നെയാണ് പോസ്റ്ററില്‍ നിറഞ്ഞുനില്ക്കുന്നത്.
സ്റ്റാന്‍ഡ് അപ്പ് വിത്ത് രാഹുല്‍
രാജ് തരുണാണ് ചിത്രത്തില്‍ നായകന്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന സിനിമയില്‍ പല്ലില്‍ ക്ലിപ്പ് ഇട്ട് പുത്തന്‍ മേക്കോവറിലാണ് വര്‍ഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവാഗതനായ സാന്റോ മോഹൻ വീരങ്കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നന്ദ്കുമാർ അബ്ബിനേനി, ഭാരത് മഗുലൂരി എന്നിവർ ചേർന്ന് ഡ്രീം ടൗൺ പ്രൊഡക്ഷൻസ്, ഹൈ ഫൈവ് പിക്ചേഴ്സ് എന്നിവയുടെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്.
യഥാർത്ഥ സ്നേഹം കണ്ടെത്തുന്നതിനെക്കുറിച്ചും മാതാപിതാക്കൾക്കുവേണ്ടി നിലകൊള്ളാൻ പഠിക്കുന്നതിനെക്കുറിച്ചുമാണ് സിനിമ സംസാരിക്കുക. ശ്രേയ റാവു എന്ന കഥാപാത്രത്തെയാണ് വര്‍ഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വീകര് അഗസ്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് കാമറ.
Also read:'ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ പെണ്ണിന് 10 പവന് സ്വര്‍ണ്ണം നല്‍കും'-നടന് സുബീഷ് സുധി
ബിഗിലാണ് അവസാനമായി റിലീസ് ചെയ്ത വര്‍ഷ ബൊല്ലമ്മയുടെ തമിഴ് ചിത്രം. ഗോകുല്‍ സുരേഷ് ചിത്രം സൂത്രക്കാരനാണ് വര്‍ഷ ബൊമ്മയുടേതായി പുറത്തിറങ്ങിയ മലയാളം സിനിമ.