മൂന്നാമത്തെ വിവാഹബന്ധത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍, വിശദീകരണവുമായി നടി വനിത വിജയകുമാര്‍ - vanitha vijayakumar marriage life
കഴിഞ്ഞ ദിവസങ്ങളില്‍ വനിത പീറ്റര്‍ പോളുമായി പിരിഞ്ഞെന്നും നടി ഭാര്‍ത്താവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കി എന്നുള്ള തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു
മാസങ്ങള്‍ക്ക് മുമ്പാണ് നടിയും അവതാരികയുമായ വനിത വിജയകുമാര്‍ മൂന്നാമതും വിവാഹിതയായത്. പീറ്റര്‍ പോളുമായുള്ള വനിതയുടെ വിവാഹം വലിയ ആഘോഷമായാണ് നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വനിത പീറ്റര്‍ പോളുമായി പിരിഞ്ഞെന്നും, നടി ഭാര്‍ത്താവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കി എന്നുള്ള തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതിലെല്ലാം വിശദീകരണം നല്‍കി രംഗത്തെത്തിയരിക്കുകയാണ് വനിത. നടി അവരുടെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വ്യാജ വാര്‍ത്തകളില്‍ വിശദീകരണം നല്‍കിയത്. 'പീറ്റര്‍ പോളിനെ താന്‍ അടിച്ചിറക്കിയിട്ടില്ല, അദ്ദേഹം മദ്യപാനത്തിന് അടിമയാണെന്ന കാര്യം അറിയില്ലായിരുന്നു. ഞങ്ങള്‍ ജീവിതം തുടങ്ങുന്ന സയത്താണ് പീറ്റര്‍ പോളിന് അസുഖം ഉണ്ടാകുന്നത്. കുടിയും വലിയും മാത്രം. ഒരു ദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. ഐസിയുവില്‍ ഒരാഴ്‌ച പീററ്റര്‍ പോള്‍ കിടന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങി പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാന്‍ തുടങ്ങി. അവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികള്‍ക്കും വേണ്ടി മാത്രല്ല നിങ്ങളുടെ മുന്‍ഭാര്യയ്ക്കും ആ കുട്ടികള്‍ക്കും വേണ്ടിയെങ്കിലും ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.' വനിത വീഡിയോയിലൂടെ പറഞ്ഞു. 'ഞാന്‍ അദ്ദേഹത്തെ നോക്കിയത് എങ്ങനെയാണെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നെക്കാള്‍ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും' വനിത കൂട്ടിച്ചേര്‍ത്തു.