തമിഴ് നടി വനിത വിജയകുമാര്‍ അടുത്തിടെ മൂന്നാമതും വിവാഹിതയായിരുന്നു. പീറ്റര്‍ പോളെന്നയാളെയാണ് വനിത വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹത്തിന് ശേഷം വിവാദങ്ങള്‍ ഒഴിയുന്നില്ല. വനിതയും പീറ്ററും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ പീറ്ററിന്‍റെ മുന്‍ഭാര്യ രംഗത്ത് വന്നതാണ് ആദ്യം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ആ വിവാദങ്ങളില്‍ നടി ലക്ഷ്മി രാമകൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനം വനിതയെ ചൊടിപ്പിക്കുകയും ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കങ്ങളിലേക്ക് പോവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം, ലൈവില്‍ വനിത വിജയകുമാര്‍ ലക്ഷ്മി രാമകൃഷ്ണനെ ചീത്തവിളിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, ലക്ഷ്മി രാമകൃഷ്ണനെ ടാഗ് ചെയ്ത് കൊണ്ടുള്ള വനിതയുടെ ട്വീറ്റാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നടി നയന്‍താരയുടെയും നടന്‍ പ്രഭുദേവയുടെയും പേരുകള്‍ ഉള്‍പ്പെടുത്തി നയന്‍താരയെ മോശമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു വനിത വിജയകുമാറിന്‍റെ ട്വീറ്റ്.
നയന്‍താരക്കെതിരെ പരാമര്‍ശം, വനിത വിജയകുമാറിനെതിരെ നയന്‍സിന്‍റെ ആരാധകര്‍ - Vanitha Vijayakumar
പ്രഭുദേവയ്ക്ക് ഒപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീയായിരുന്നില്ലെയെന്നാണ് നടി ലക്ഷ്മിയെ ടാഗ് ചെയ്തുകൊണ്ട് വനിത വിജയകുമാര്‍ ട്വീറ്റ് ചെയ്തത്
![നയന്‍താരക്കെതിരെ പരാമര്‍ശം, വനിത വിജയകുമാറിനെതിരെ നയന്‍സിന്‍റെ ആരാധകര്‍ നയന്‍താരക്കെതിരെ മോശം പരാമര്‍ശം, വനിത വിജയകുമാറിനെ കീറി ഒട്ടിച്ച് നയന്‍സ് ആരാധകര്‍ വനിത വിജയകുമാര്‍ നയന്‍താര നയന്‍താര ട്വീറ്റ് വനിത വിജയകുമാര്‍ ട്വിറ്റര്‍ അക്കൗണ്ട് Vanitha Vijayakumar DELETES her Twitter account Vanitha Vijayakumar tweet about actress nayanthara](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8129366-482-8129366-1595420437198.jpg)
'പ്രഭുദേവയ്ക്ക് ഒപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍താരയും മോശം സ്ത്രീയായിരുന്നില്ലേ? അദ്ദേഹത്തിന്‍റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായ റംലത്ത് കോടതിയിലും മാധ്യമങ്ങള്‍ക്ക് മുന്നിലും സങ്കടം പറഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു' ട്വീറ്റില്‍ ലക്ഷ്മിയെ ടാഗ് ചെയ്തുകൊണ്ട് വനിത വിജയകുമാര്‍ ഇത് ചോദിച്ചത്. ഈ ചോദ്യം നയന്‍താര ആരാധകരെ ചൊടിപ്പിക്കുകയും ആരാധകര്‍ വനിതക്കെതിരെ രംഗത്തെത്തുകയും ചെയ്തു. നയന്‍സ് ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ വനിത വിജയകുമാര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.