തലയുടെ 'വലിമൈ'ക്കായി തമിഴകം കാത്തിരിക്കുകയാണ്. അജിത്തിന്‍റെ അറുപതാമത്തെ ചിത്രമായ വലിമൈ ഷൂട്ടിങ് പൂർത്തിയാക്കി തിയേറ്ററുകളിൽ റിലീസിനെത്തുന്നുവെന്ന വാർത്ത അറിയാൻ ആരാധകർ ആകാംക്ഷയിലാണ്. ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വലിമൈയുടെ ചിത്രീകരണം പൂനെ, രാജസ്ഥാൻ, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു. ഉത്തരേന്ത്യയുടെ ഏതാനും ഭാഗങ്ങളിലും സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നു.
വലിമൈയുടെ ആക്ഷൻ രംഗങ്ങൾക്ക് അജിത്തും ടീമും ദക്ഷിണാഫ്രിക്കയിലേക്ക് - ajith valimai news update
വലിമൈയിലെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗങ്ങൾ ചിത്രീകരിക്കാനായി എച്ച്. വിനോദും സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ
എന്നാൽ, സിനിമയിലെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗങ്ങൾ ദക്ഷിണാഫ്രിക്കയിൽ ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഉടൻ തന്നെ എച്ച്. വിനോദും സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. 2019 ഡിസംബറിലായിരുന്നു വലിമൈയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ, കൊവിഡ് കാരണം ഷൂട്ടിങ് നിർത്തിവക്കേണ്ടി വന്നു. ഹൈദരാബാദിൽ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും അജിത്തിന് കൈക്കും കാലിനും പരിക്കേറ്റതിനെ തുടർന്ന് ഒരു മാസം കൂടി നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ചു.
വലിമൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥാപാത്രമാണ് അജിത്തിന്. ഹുമ ഖുറേഷി ചിത്രത്തിലെ നായികവേഷം ചെയ്യുന്നു. ബോണി കപൂറാണ് വലിമൈയുടെ നിർമാതാവ്.