മീടൂ ആരോപണവിധേയനായ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെ മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയന്‍ സെല്‍വനില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലാണ് മണിരത്നം സിനിമയാക്കുന്നത്. എ.ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വൈരമുത്തുവിനെ സഹകരിപ്പിക്കുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കപിലനായിരിക്കും വൈരമുത്തുവിന് പകരം ഗാനരചന നിര്‍വഹിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
പൊന്നിയന്‍ സെല്‍വനില്‍ വൈരമുത്തു ഉണ്ടാകില്ല, കാരണം മീടു വിവാദം - തമിഴ് ഗാനരചയിതാവ് വൈരമുത്തു
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗായിക ചിന്മയി ശ്രീപദയാണ് മീടു കാമ്പയിന്റെ ചുവടുപിടിച്ച് വൈരമുത്തുവില്‍ നിന്നുണ്ടായ ദുരനുഭവം ആദ്യമായി ലോകത്തെ അറിയിച്ചത്. ശേഷം പേര് വെളിപ്പെടുത്താത്ത കൂടുതല്‍ പേര് വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തി
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗായിക ചിന്മയി ശ്രീപദയാണ് മീടു കാമ്പയിന്റെ ചുവടുപിടിച്ച് വൈരമുത്തുവില്‍ നിന്നുണ്ടായ ദുരനുഭവം ആദ്യമായി ലോകത്തെ അറിയിച്ചത്. ശേഷം പേര് വെളിപ്പെടുത്താത്ത കൂടുതല്‍ പേര് വൈരമുത്തുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, ജയറാം, പ്രഭു, തൃഷ, ഐശ്വരി ലക്ഷ്മി തുടങ്ങി വമ്പന്‍ താരനിരയാണ് മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ അണിനിരക്കുന്നത്. അഭിനേതാവും രചയിതാവുമായ കുമാരവേല്‍, മണിരത്നത്തിനൊപ്പം ചിത്രത്തിനായി തൂലിക ചലിപ്പിച്ചിട്ടുണ്ട്.