രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസ് സെപ്റ്റംബറില്‍ സുപ്രീംകോടതി ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇപ്പോള്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരികെ നല്‍കിയെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് വി.എ ശ്രീകുമാര്‍. തിരക്കഥ കൈമാറി മൂന്നുവര്‍ഷത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എം.ടിയും വി.എ ശ്രീകുമാറും തമ്മിലുണ്ടായിരുന്ന ധാരണ. എന്നാൽ 2014ൽ ഒപ്പിട്ട കാരാറിൽ നിന്ന് നാല് വർഷം പിന്നിട്ടിട്ടും സിനിമയുടെ ചിത്രീകരണ നടപടികൾ ആരംഭിക്കാതിരുന്നതിനെ തുടർന്നാണ് എം.ടി കോടതിയെ സമീപിച്ചത്. 'ഏഷ്യയിലെ ഏറ്റവും വലിയ സിനിമയെന്ന യാഥാര്‍ഥ്യത്തിലേയ്ക്ക് രണ്ടാമൂഴം ആധാരമാക്കിയ മഹാഭാരതം നീങ്ങിയപ്പോള്‍ സ്വാഭാവികമായും കൂടുതല്‍ സമയം ആവശ്യമായിരുന്നു. എന്നാല്‍ അത് തന്‍റെ വീഴ്‌ചയായി കണ്ടതാണ് എം.ടിയുടെ മനസിനെ കൂടുതല്‍ കലുഷിതമാക്കാന്‍ ഇടയാക്കിയത്. ഇക്കാര്യത്തില്‍ എംടിക്കുള്ളില്‍ തെറ്റിദ്ധാരണ പെരുപ്പിക്കാനും ചില ആളുകള്‍ ശ്രമിച്ചു' വി.എ ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
-
പ്രിയരേ, എംടി സാറിനെ കണ്ടു. അദ്ദേഹം എനിക്കായി എഴുതിയ രണ്ടാമൂഴത്തിന്‍റെ തിരക്കഥ ആദരവോടെ തിരിച്ചേല്‍പ്പിച്ചു. പരസ്യ...
Posted by V A Shrikumar on Saturday, October 10, 2020
'എം.ടി സാറിനെ പോലൊരു മഹത്തായ ജീവിതത്തോട് വ്യവഹാര ഭാഷ സംസാരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെട്ടതേയില്ല. കേസ് വന്നപ്പോള്‍ ആദ്യത്തെ നിര്‍മാതാവും കേസ് തീരാത്തതിനാല്‍ രണ്ടാമത്തെയാളും പ്രൊജക്ടില്‍ നിന്നും പിന്മാറി. വ്യവഹാരം തുടരുന്നതിന് ഇടയിലാണ് എന്‍റെ അച്ഛന്‍റെ ശ്രാദ്ധമെത്തിയത്. അന്ന് ഉള്ളിലൊരു തോന്നലുണ്ടായി. അച്ഛന്‍റെ അടുത്ത സുഹൃത്താണ് എം.ടി സാര്‍. ഒന്നിച്ച് പഠിച്ചവര്‍. എംടി സാറുമായുള്ള കേസ് അച്ഛനെ വിഷമിപ്പിക്കുന്നുണ്ടാകും എന്നെനിക്ക് തോന്നി. എം.ടി സാറിന് തിരക്കഥ തിരിച്ചേല്‍പ്പിക്കാന്‍ ഞാന്‍ അന്ന് തീരുമാനിച്ചതാണ് വി.എ ശ്രീകുമാര്‍ കുറിച്ചു. 'എം.ടി സാറിനോട് സ്‌നേഹം, ആദരവ്' എന്ന് കുറിച്ചുകൊണ്ടാണ് വി.എ ശ്രീകുമാര്‍ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.